മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്: 50 കോടി ഉടൻ വിതരണം ചെയ്യും കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനവുമായി ബന്ധപ്പെട്ട് അധികൃതർ ധനകാര്യവകുപ്പിന് തിരിച്ചയച്ച പണം വീണ്ടും ലഭിച്ചു. 50 കോടി രൂപയാണ് റോഡ് എക്സിക്യൂട്ടിവ് എൻജിനീയറുടെ അക്കൗണ്ടിലേക്ക് ധനകാര്യവകുപ്പ് അയച്ചത്. ഇൗ തുക കലക്ടർക്ക് ട്രാൻസ്ഫർ ചെയ്യുകയും നടപടിക്രമം പൂർത്തിയാക്കി അടുത്ത ആഴ്ചയോടെ ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ മുഖേന ഭൂമി വിട്ടുനൽകിയവർക്ക് കൈമാറുകയും ചെയ്യുമെന്ന് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് പ്രോജക്ട് കോ ഒാഡിനേറ്റർ കെ. ലേഖ പറഞ്ഞു. വിട്ടുകൊടുത്ത ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. 38 കോടിയോളം രൂപയുടെ ഭൂമി രജിസ്ട്രേഷൻ പൂർത്തിയായതായാണ് വിവരം. തുക ഇവർക്കാണ് കൈമാറുക. 380 കോടി രൂപ ഭൂമിയേറ്റെടുക്കലിനും മറ്റുമായി െചലവുവരുമെന്നാണ് നേരേത്ത കണക്കാക്കിയത്്. ഇതിൽ 60 കോടിരൂപ ആദ്യഘട്ടത്തിൽ അനുവദിച്ചിരുന്നു. പിന്നീട് നൂറുകോടി ആവശ്യപ്പെട്ടപ്പോഴാണ് ധനകാര്യവകുപ്പ് 50 കോടി അനുവദിച്ചത്. എന്നാൽ, അക്കൗണ്ടിൽ വന്ന പണത്തിലെ കുറവ് ചൂണ്ടിക്കാട്ടി മുൻ എക്സിക്യൂട്ടിവ് എൻജിനീയർ തുക കൈപ്പറ്റാതെ തിരിച്ചയക്കുകയായിരുന്നു. ഇൗ തുകയാണ് മാസങ്ങൾക്കുശേഷം വീണ്ടും റോഡ് വികസനത്തിനായി അനുവദിച്ചത്. അതിനിടെ സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി റോഡിന് ഏറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ലോകോളജിെൻറ ചുറ്റുമതിൽ പൊളിച്ചുകെട്ടിയതിനുപിന്നാലെ എൻ.ജി.ഒ ക്വാർേട്ടഴ്സിെൻറ ചുറ്റുമതിൽ പൊളിച്ചുമാറ്റുന്നത് പുരോഗമിക്കുകയാണ്. ജില്ല മൃഗാശുപത്രി, സിവിൽ സ്റ്റേഷൻ, സർക്കാർ സ്കൂൾ, എ.ഡി.എം ബംഗ്ലാവ് എന്നിവയുടെ ഏറ്റെടുക്കേണ്ട ഭൂമിയിലെ മരം മുറിക്കൽ ഉൾപ്പെടെയുള്ളവ ഇതിനകം പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.