കോഴിക്കാട്: തെക്കേപ്പുറം കോയസൻ വീട് തറവാട്ടിൽ രണ്ടു ദിവസമായി നടന്ന മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാമുക്കോയ ചെന്നൈ അധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് കലാ, സാംസ്കാരിക, കായിക പരിപാടികളും കുട്ടികൾക്കുവേണ്ടി പ്രത്യേകം മത്സരങ്ങളും നടത്തി. കുടുംബത്തിലെ മുതിർന്ന അംഗങ്ങളായ അഹമ്മദ് കോയ (ഉവ), കുഞ്ഞമ്മദ് കോയ, അഹമ്മദ്കോയ, അബൂബക്കർ (സേലം), കുട്ടിബിതാത്ത, ഇമ്പിച്ചായിശബി, കൽമബി, ഇച്ചാമിത്താത്ത, കദീശബി, മറിയംബി, ഇച്ചയിശി എന്നിവരെ ആദരിച്ചു. അഡ്വ. പി.എം. നിയാസ്, അയ്യൂബ്, റഫീഖ് എന്നിവർ സംസാരിച്ചു. കെ.വി. സുബൈർ സ്വാഗതവും മുശ്താഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.