ക്ലിനിക്കൽ എസ്​റ്റാബ്ലിഷ്​മെൻറ്​ ബിൽ^ചികിത്സ രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം വേണം ^​െഎ.എം.എ

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മ​െൻറ് ബിൽ-ചികിത്സ രംഗത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം വേണം -െഎ.എം.എ കോഴിക്കോട്: നിയമസഭയിൽ അവതരിപ്പിച്ച നിർദിഷ്ട ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മ​െൻറ് നിയമത്തിൽ ആശുപത്രികളെ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തണമെന്ന് െഎ.എം.എ ആവശ്യപ്പെട്ടു. ചെറിയ ആശുപത്രികളുടെ നിലനിൽപ്പ് സംരക്ഷിക്കുന്നതിനായി ഒരു ഡോക്ടർ ഒറ്റക്ക് നടത്തുന്ന സ്ഥാപനങ്ങൾക്കുള്ള ഇളവുകൾ ദമ്പതികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും നൽകണം. 2010ൽ വന്ന കേന്ദ്ര ബില്ലിൽ നിന്ന് വ്യത്യസ്തമായി ചെറിയ ആശുപത്രികളുടെ സംരക്ഷണത്തിനായും കൂടുതൽ സുതാര്യതക്കും വേണ്ട മാറ്റങ്ങൾ വരുത്തിയതിനെ െഎ.എം.എ സ്വാഗതം ചെയ്തു. ബില്ലിനെ കുറിച്ച് വിശദമായ പഠനം നടത്തി സബ്ജക്ട് കമ്മിറ്റിക്ക് മുന്നിൽ നിർദേശങ്ങൾ സമർപ്പിക്കുമെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.