ജില്ല സപ്ലൈ ഓഫിസ്​ ഉപരോധിച്ചു

കൽപറ്റ: കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ . റേഷൻ കാർഡ് വിതരണത്തിലെ അപാകതകൾ പരിഹരിക്കുക, റേഷൻ വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ജില്ല പ്രസിഡൻറ് ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി കെ.സി. സുനിൽ, കൽപറ്റ നിയോജക മണ്ഡലം പ്രസിഡൻറ് ഹംസ മേപ്പാടി, കെ. സലാം, വിനോദ് പ്ലാക്കണ്ടി, ടി.എ. റെജി, ബാബു വർഗീസ്, വർക്കി പള്ളിക്കുന്ന്, പ്രശോഭ് ഉണ്ണി, സി.ടി. ജിൻസൺ എന്നിവർ സംസാരിച്ചു. WEDWDL8 കേരള കോൺഗ്രസ് (പി.സി.തോമസ് വിഭാഗം) ആഭിമുഖ്യത്തിൽ നടത്തിയ ജില്ല സപ്ലൈ ഓഫിസ് ധർണ ജില്ല പ്രസിഡൻറ് ഷാജി കോട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു സൗജന്യ ചികിത്സ പദ്ധതി അടിയന്തരമായി നടപ്പാക്കണം- കെ.എസ്.എസ്.പി.എ കൽപറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സൗജന്യ ചികിത്സ പദ്ധതി സർക്കാർ വിഹിതത്തോടെ പെൻഷൻ സംഘടനകളുമായി ചർച്ച ചെയ്ത് അടിയന്തരമായി നടപ്പാക്കുക, അവശേഷിക്കുന്ന പെൻഷൻ പരിഷ്കരണ കുടിശ്ശിക ഒറ്റതവണയായി നൽകുക, സർക്കാർ ജീവനക്കാർക്ക് നൽകുന്ന അതേ നിരക്കിലുള്ള ഉത്സവബത്ത പെൻഷൻകാർക്കും അനുവദിക്കുക, ശമ്പളക്കമീഷൻ ശിപാർശ ചെയ്ത ഫുൾ പെൻഷനുള്ള സർവിസ് കാലദൈർഘ്യം 25 വർഷമായി മുഴുവൻ പെൻഷൻകാർക്കും നിജപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ല പ്രസിഡൻറ് ടി.ഒ. റെയ്മൺസൻ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറി പി.എം. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി വിപിന ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കുഞ്ഞമ്മദ്, ജില്ല ട്രഷറർ ടി.കെ. ജേക്കബ്, കെ.ഐ. തോമസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. കാർത്ത്യായനി, കുമാരൻ മാസ്റ്റർ, വേണുഗോപാലൻ കീഴ്ശേരി, രാമനുണ്ണി, ടി. മൈമൂന, കല്യാണി രാഘവൻ, ടി.കെ. സുരേഷ്, വി.വി. ജോർജ്ജ്, ആർച്ചിഡൽ, ഗോപാലൻ കോട്ടത്തറ, പി.വി. പൗലോസ് മാസ്റ്റർ, എൻ. നടരാജൻ, സ്റ്റീഫൻ, കെ. രാധാകൃഷ്ണൻ, സണ്ണി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. WEDWDL7 സംസ്ഥാന സർവിസ് പെൻഷനേഴ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു കർഷക പെൻഷൻ വിതരണം ചെയ്യണം തരുവണ: കുടിശ്ശികയായ കർഷക പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്ന് കർഷകസംഘം വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മണ്ഡലം കർഷകസംഘം ജനറൽ സെക്രട്ടറി മായൻ മുതിര ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സി.എച്ച്. അമ്മത് ഹാജി, യൂസുഫ്, എം. അബ്ദുല്ല എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പുഴക്കൽ ഉസ്മാൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ കോളജ് വേഗത്തിൽ യാഥാർഥ്യമാക്കണം തരുവണ: വയനാട്ടുകാരുടെ ചിരകാല അഭിലാഷമായ ഗവ. മെഡിക്കൽ കോളജ് എത്രയും വേഗം യാഥാർഥ്യമാക്കണമെന്ന് മുസ്ലിം സർവിസ് സൊൈസറ്റി തരുവണ യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അസൗകര്യംമൂലം ജില്ല ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ രോഗികൾ വലയുകയാണ്. വയനാട് ചുരം അടിക്കടി ബ്ലോക്ക് ആവുന്നതും ആംബുലൻസുകൾ വേഗത്തിൽ എത്തുന്നതിന് തടസ്സമാകുകയാണ്. ഇതിനാൽ ജില്ലയിലെ മെഡിക്കൽ കോളജ് ‍യാഥാർഥ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം. തരുവണ- നിരവിൽപുഴ റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കാനും അടിയന്തര നടപടിയുണ്ടാകണം. പുതിയ ഭാരവാഹികളായി ഉസ്മാൻ പള്ളിയാൽ(പ്രസി), പി.കെ. മുഹമ്മദ് ആരാം (ജന.സെക്ര), ഹാരിസ് കമ്പ (ട്രഷ), കെ.ടി. മമ്മൂട്ടി, സി. ഇബ്രാഹിം (വൈസ് പ്രസി), അബൂബക്കർ കാളിയാർ, മുഹമ്മദ് റാഫി കാഞ്ഞായി (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. ജില്ല സെക്രട്ടറി ഇബ്രാഹിം പുനത്തിൽ, മുഹമ്മദ് മാസ്റ്റർ, പോക്കർ മാങ്ങാടൻ എന്നിവർ സംസാരിച്ചു. ഐ.എസ്.എം. സായാഹ്ന സദസ്സ് നാളെ കൽപറ്റ: സ്വാതന്ത്ര്യം മതേതരത്വം ജനാധിപത്യം എന്ന ശീർഷകത്തിൽ മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എം. ജില്ല സമിതി ആഗസ്റ്റ് 11ന് വൈകുന്നേരം നാലിന് കൽപറ്റ എച്ച്.ഐ.എം യു.പി സ്കൂളിന് സമീപം സായാഹ്നസദസ്സ് സംഘടിപ്പിക്കും. മുൻ എം.എൽ.എ എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്യും. വിജയൻ ചെറുകര, ഇസ്മായിൽ കമ്പളക്കാട്, അബ്ദുസലാം മുട്ടിൽ, നജീബ് കാരാടൻ എന്നിവർ സംസാരിക്കും. വിദ്യാഭ്യാസ വായ്പ: ജില്ലക്ക് പ്രത്യേക പരിഗണന വേണം കൽപറ്റ: സംസ്ഥാന സർക്കാർ അനുവദിച്ച വിദ്യാഭ്യാസ വായ്പ പദ്ധതിയിൽ ജില്ലക്കായി പ്രത്യേക പാക്കേജ് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നേരത്തേ സർക്കാർ എടുത്ത തീരുമാനം അറിഞ്ഞ ഉടൻ തന്നെ അസോസിയേഷൻ ജില്ലയിലെ പ്രത്യേക സാഹചര്യങ്ങൾ കൽപറ്റ എം.എൽ.എ മുഖാന്തരം അറിയിച്ചിരുന്നു. സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ പാവപ്പെട്ട മാറാരോഗികൾ, വിധവകൾ, അംഗപരിമിതർ എന്നിവരുടെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും ഒറ്റത്തവണയായി അടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികളുട പദ്ധതി വിഹിതം ഗഡുക്കളായി നൽകാൻ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് സർക്കാറിന് സമർപ്പിച്ചത്. എന്നാൽ, ഈ തീരുമാനം ഇതുവരെ സർക്കാർ പരിഗണിച്ചിട്ടില്ല. അതിനുള്ള നടപടികൾ അടിയന്തരമായി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ടി.ഡി. മാത്യു, ശ്രീധരൻ ഇരുപുത്ര, എം.വി. പ്രഭാകരൻ, ഉസ്മാൻ തലപ്പുഴ, ഫ്രാൻസിസ് പുന്നോലിൽ, ജോസ് കടുപ്പിൽ, മോഹനൻ ബത്തേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.