മേപ്പയൂർ: കോരപ്ര ബ്രദേഴ്സ് വാട്സ്ആപ് കൂട്ടായ്മയും എം.ജി കോളജ് കൊയിലാണ്ടിയും സംയുക്തമായി രക്തഗ്രൂപ് നിർണയ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഷഫീഖ് പൊയിലിൽ അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂർ, ശോഭ കരയിൽ, സാബിറ നടുക്കണ്ടി, ശശി കല്ലട, മഅ്റൂഫ് മൊയ്തി, കെ. ആദർശ്, സനൂപ് എടക്കണ്ടി എന്നിവർ സംസാരിച്ചു. പ്രഭാതഭക്ഷണ പദ്ധതി മേപ്പയൂര്‍: വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്കൂള്‍ പി.ടി.എ ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി മേപ്പയൂര്‍ ടൗണ്‍ വാര്‍ഡ് മെംബർ ഷർമിന കോമത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.കെ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.എം. ബാബു, മുന്‍ഹെഡ്മാസ്റ്റര്‍ കെ.പി. രാമചന്ദ്രൻ, അഷ്റഫ് പുത്തലത്ത്, എൻ.കെ. രതീഷ്, പി.കെ. റസീല, കെ. നാസിബ്, ടി.പി. റിഷാദ്, എൻ. ഫിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.