കൊച്ചി: മുൻ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെൻകുമാറിെൻറ അഭിമുഖം പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് സമകാലിക മലയാളം വാരികക്കെതിരെ പൊലീസ് നടത്തുന്ന നീക്കങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിനെതിരാണെന്ന് രാഷ്ട്രീയ- മാധ്യമ- നിയമ- സാംസ്കാരിക പ്രവർത്തകർ. പ്രസാധകെരയും എഡിറ്റർ സജി ജെയിംസ്, ലേഖകൻ പി.എസ്. റംഷാദ് എന്നിവെരയും പ്രതികളാക്കാനുള്ള ശ്രമം തടയണമെന്ന് ഇവർ ആവശ്യപ്പെട്ടു. സച്ചിദാനന്ദൻ, സക്കറിയ, സാറാ ജോസഫ്, പഴവിള രമേശൻ, കെ. അജിത, ബി.ആർ.പി. ഭാസ്കർ, എസ്. ജയചന്ദ്രൻ നായർ, ഡോ. സെബാസ്റ്റ്യൻ പോൾ, സി. ഗൗരീദാസൻ നായർ, എം.ജി. രാധാകൃഷ്ണൻ, എം.വി. നികേഷ് കുമാർ, ബി. രാജീവൻ, ലെനിൻ രാജേന്ദ്രൻ, എസ്. ഭാസുരേന്ദ്രബാബു, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ എന്നിവർ പ്രസ്താവനയിൽ ഒപ്പുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.