സ്വാതന്ത്ര്യദിന ക്വിസ്മത്സരം

എകരൂല്‍: സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) ഉണ്ണികുളം യൂനിറ്റ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ ഉണ്ണികുളം ജി.യു.പി സ്കൂള്‍ ടീം അംഗങ്ങളായ വി.കെ. ദേവപ്രിയ, സഞ്ജയ്‌ എസ്. സുധീര്‍ എന്നിവര്‍ ഒന്നാംസ്ഥാനവും പൂനൂര്‍ ജി.എം.യു.പി സ്കൂളിലെ അഹ്മദ് ശബീബ്, റിയ ഫാത്തിമ എന്നിവര്‍ രണ്ടാംസ്ഥാനവും നേടി. വി.കെ. വേണുഗോപാല്‍, പി.പി. അബ്ബാസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. രാധാകൃഷ്ണന്‍ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുല്‍ മജീദ്‌ സമ്മാനദാനം നിര്‍വഹിച്ചു. പി. രാധാകൃഷ്ണന്‍നായര്‍, കെ. ഉമര്‍, എന്‍.കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു. വി.പി. സഹദേവന്‍ സ്വാഗതവും സി. അബ്ദുല്‍ മജീദ്‌ നന്ദിയും പറഞ്ഞു. വിദ്യാരംഗം ഉദ്ഘാടനം എകരൂല്‍: കരിയാത്തന്‍കാവ് ശിവപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം പി. വഹീദ നിര്‍വഹിച്ചു. ആവണി, ഇ.വി. കൃഷ്ണന്‍, ലിംന, ഫാബിമറിയം എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.