വീട്ടമ്മ ഹൃദയചികിത്സക്ക് സഹായം തേടുന്നു

തിരുവമ്പാടി: ഹൃദയ ശസ്ത്രക്രിയക്കായി നിർധന വീട്ടമ്മ സഹായംതേടുന്നു. താഴെ തിരുവമ്പാടി കല്‍പ്പള്ളി സരോജിനിയാണ് ചികിത്സസഹായം തേടുന്നത്. ബൈപാസ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. അഞ്ചുലക്ഷം രൂപയാണ് ചികിത്സെചലവ് പ്രതീക്ഷിക്കുന്നത്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും സരോജിനിയുടെ അമ്മയുമടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഭര്‍ത്താവ് കൂലിവേല ചെയ്തായിരുന്നു കുടുംബം പുലര്‍ത്തിയിരുന്നത്. ഇദ്ദേഹം രോഗബാധിതനായതിനാൽ കുടുംബത്തിന് ജിവിതമാര്‍ഗമില്ലാതെയായി. ഗ്രാമപഞ്ചായത്തി​െൻറ കീഴില്‍ ടൗണിലെ മാലിന്യം നീക്കുന്ന ജോലിയേറ്റെടുത്ത് കുടുംബം പുലർത്തവെയാണ് സരോജിനിയെ രോഗം ബാധിച്ചത്. കുട്ടികളുടെ പഠനെചലവും സരോജിനിയുടെ ചികിത്സെചലവും ഈ കുടുംബത്തിന് താങ്ങാനാവുന്നതല്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ ജനകീയ ചികിത്സ കമ്മിറ്റി രൂപവത്കരിച്ച് തിരുവമ്പാടി എസ്.ബി.ഐ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 37001790946 (IFSC: SBlN0070296) . ഭാരവാഹികൾ: ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിന്‍ (മുഖ്യ രക്ഷാധികാരി), വൈസ് പ്രസിഡൻറ് ഗീത വിനോദ് (ചെയര്‍പേഴ്‌സൻ), ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡൻറ് കെ. എ. അബ്ദുറഹിമാന്‍ (ജനറല്‍ കണ്‍വീനർ), ഡോ. എൻ.എസ്. സന്തോഷ് (ട്രഷറർ). ഫോൺ: 9847091015. ....................... p3cl16
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.