ജില്ലയിൽ ഏഴുലക്ഷത്തിലേറെ കുട്ടികൾക്ക് വിരഗുളിക നൽകും

കോഴിക്കോട്: ദേശീയ വിരവിമുക്ത ദിനാചരണത്തി​െൻറ ഭാഗമായി ജില്ലയിൽ ഏഴുലക്ഷത്തിലേറെ കുട്ടികൾക്ക് വിരക്കെതിരെയുള്ള ഗുളിക നൽകും. സ​െൻറ് ആഞ്ചലാസ് എ.യു.പി സ്കൂളിൽ ഉച്ചക്ക് 2.30നാണ് ജില്ലതല ഉദ്ഘാടനം. ദിനാചരണത്തി​െൻറ ഭാഗമായി ഒന്നുമുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിരനിർമാർജനത്തിനുള്ള ആൽബൻറസോൾ ഗുളിക നൽകാനാണ് ദേശീയ ആരോഗ്യമന്ത്രാലയത്തി​െൻറ നിർദേശം. വ്യാഴാഴ്ച കഴിക്കാനാവാത്തവർക്ക് സമ്പൂർണ വിരവിമുക്ത ദിനമായ ആഗസ്റ്റ് 17ന് ഗുളിക നൽകും. സ്കൂളുകൾ, അംഗൻവാടികൾ, ഡേകെയർ സ​െൻററുകൾ എന്നിവിടങ്ങളിലൂടെയാണ് ഗുളിക വിതരണം നടത്തുന്നത്. ഇതിനുള്ള ഗുളിക സ്ഥാപനങ്ങളിലെത്തിക്കുകയും ആരോഗ്യപ്രവർത്തകർ, വളൻറിയർമാർ തുടങ്ങിയവർക്ക് പരിശീലനം നൽകുകയും ചെയ്തതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ അറിയിച്ചു. ആരോഗ്യവകുപ്പിനൊപ്പം വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ കൈകോർത്താണ് വിരവിമുക്ത ദിനാചരണം നടത്തുന്നത്. box വിരഗുളിക എന്ത്, എന്തിന്? വിരബാധമൂലം കുട്ടികളിൽ പോഷണക്കുറവും വിളർച്ചയും മാനസികവും ശാരീരികവുമായ ആരോഗ്യക്കുറവും സാധാരണമാണ്. മണ്ണിൽ കളിക്കുക, ശുചിത്വമില്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാലാണ് വിര ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. കൊക്കപ്പുഴു, നാടവിര തുടങ്ങിയ വിരകളാണ് കുട്ടികളുടെ വയറിലെത്തുന്നത്. കുട്ടികളിലെ വിളർച്ച ഒഴിവാക്കി, പ്രതിരോധശേഷിയും ആരോഗ്യവും വർധിപ്പിക്കുകയാണ് വിരവിമുക്ത ഗുളികയുടെ പ്രവർത്തനം. രണ്ടുമുതൽ 19 വയസ്സുവരെയുള്ള കുട്ടികൾ ഉച്ചഭക്ഷണത്തിനുശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. ഒന്ന്, രണ്ട് വയസ്സ് പ്രായമുള്ള കുട്ടികൾക്ക് പൊടിച്ച് വെള്ളത്തിൽ അലിയിച്ച് ഗുളിക നൽകണം. p3cl14
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.