ഇൗ വളപ്പിൽ മലയാളത്തിളക്കമെന്ന ചിന്ത

ഇൗ വളപ്പിൽ മലയാളത്തിളക്കമെന്ന ചിന്ത കോഴിക്കോട്: 'മലയാളത്തിളക്ക'െമന്ന സർവശിക്ഷ അഭിയാ​െൻറ (എസ്.എസ്.എ) ക്ലാസുകൾക്ക് ചിന്താവളപ്പ് ജി.യു.പി സ്കൂളിൽ തിളക്കമേറും. മലയാളക്കരയിൽ ചേക്കേറിയ ഇതരസംസ്ഥാനക്കാരുടെ മക്കളാണ് ഇൗ വിദ്യാലയത്തിലെ പഠിതാക്കളിലേറെയും. മലയാളഭാഷയെ സ്നേഹിച്ചിട്ടും വഴങ്ങാത്ത കുരുന്നുകൾക്കായാണ് എസ്.എസ്.എയുടെ നേതൃത്വത്തിൽ ചിന്താവളപ്പ് സ്കൂളിൽ പ്രേത്യക പരിശീലനം തുടങ്ങിയത്. ഒന്നുമുതൽ ഏഴാം ക്ലാസ് വരെ 32 കുട്ടികളാണ് ഇവിെട പഠിക്കുന്നത്. 28 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുരുന്നുകളാണ്. മലയാളം സംസാരിക്കാൻ വഴങ്ങുമെങ്കിലും എഴുതാനും വായിക്കാനും പിന്നാക്കമുള്ളവർക്കായാണ് എസ്.എസ്.എ ട്രെയിനർമാരും സ്കൂളിലെ അധ്യാപകരും ചേർന്ന് ക്ലാസെടുത്തത്. വിഡിയോദൃശ്യത്തി​െൻറ സഹായത്തോടെയാണ് മലയാളത്തി​െൻറ തിളക്കം കുട്ടികളിലെത്തിക്കുന്നത്. ഏറെ താൽപര്യത്തോടെയാണ് കുട്ടികൾ പ്രതികരിച്ചതെന്ന് പരിശീലകനായ ഷാഹുൽ ഹമീദ് പറഞ്ഞു. നാളെയാണ് ക്ലാസ് സമാപിക്കുന്നത്. മലയാളം മനസ്സിൽ പതിയാനായി ശനിയാഴ്ചകളിലും വരാൻ തയാറാണെന്ന് കുട്ടികളും പറയുന്നു. രാജസ്ഥാൻ, തമിഴ്നാട്, ബിഹാർ, യു.പി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കോഴിക്കോട്ട് ചേക്കേറിയവരുെട കുട്ടികളാണ് ചിന്താവളപ്പിൽ പഠിക്കുന്നത്്. വലിയങ്ങാടിയിലെയും മറ്റും ജോലിക്കാരാണ് രക്ഷിതാക്കൾ. സമീപ സ്കൂളുകളിലെ കുട്ടികളും 'മലയാളത്തിളക്കം' ക്ലാസിനായി എത്തിയിരുന്നു. എസ്.എസ്.എ ബി.പി.ഒ സബിത ശേഖർ നേതൃത്വം നൽകിയ ക്ലാസിൽ ഷാഹുൽ ഹമീദ്, പി. സുബൈദ, റിജിന കുമാരി എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്. ഹെഡ്മിസ്ട്രസ് എം.എം. ഉഷയടക്കമുള്ള അധ്യാപകരും പെങ്കടുത്തു. പടം chinthavalppu school
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.