മാവൂർ: നിർദിഷ്ട ഫയർ സ്‌റ്റേഷന് മാവൂരിലെ വ്യാപാരികൾ താൽക്കാലിക സൗകര്യമൊരുക്കും. മാവൂരിന് അനുവദിച്ച ഫയർ ആൻഡ് െറസ്ക്യൂ സ്റ്റേഷൻ നഷ്ടപ്പെടാതിരിക്കാനാണ് വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് കമ്മിറ്റി സൗകര്യമൊരുക്കുന്നത്. ഫയർ സ്റ്റേഷന് സ്ഥിരം കെട്ടിടവും സംവിധാനവുമൊരുക്കാൻ കൽപള്ളിയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽനിന്ന് സ്ഥലം ലഭ്യമാക്കി കെട്ടിടവും മറ്റും ഒരുങ്ങാൻ സമയമെടുക്കും. ഈ സാഹചര്യത്തിലാണ് മാവൂർ-കൂളിമാട് റോഡിൽ ഹെൽത്ത് സബ് സെൻററിനുപിന്നിൽ ഗ്രാസിം ഉടമസ്ഥതയിലുള്ള ഭൂമിയിൽ താൽക്കാലിക സൗകര്യമൊരുക്കുന്നത്. താൽക്കാലിക സൗകര്യമൊരുക്കാൻ ഗ്രാമ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും പ്രയാസമറിയിച്ചതിനെ തുടർന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ഇതേറ്റെടുത്തത്. രണ്ട് ഫയർ എൻജിനുകളും ഒരു ജീപ്പും നിർത്താനാവശ്യമായ ഷെഡും ജീവനക്കാർക്ക് താമസിക്കാനുള്ള അനുബന്ധ സൗകര്യവും സംഘടന ഒരുക്കും. ഇതിെൻറ ആദ്യ പടിയായി സ്വാതന്ത്ര്യദിനത്തിൽ സ്ഥലം കാടുവെട്ടിത്തെളിച്ച് ശുചീകരിക്കും. ബുധനാഴ്ച രാവിലെ വ്യാപാരി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്തിൽ പ്രഖ്യാപിച്ച കോടിക്കണക്കിന് രൂപയുടെ സേവനപ്രവർത്തനങ്ങളുടെ ഭാഗമായാണ് താൽക്കാലിക സൗകര്യമൊരുക്കൽ ഏറ്റെടുത്തത്. ഷെഡ് പണിയുന്നതിെൻറ പ്രഖ്യാപനം മാവൂരിൽ നടന്നു. എം. ഉസ്മാൻ പതാകയുയർത്തി. നാസർ മാവൂരാൻ, ടി.പി. മോഹൻദാസ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി മഹാസംഗമം: ഓർമവൃക്ഷം നട്ടു മാവൂർ: ആഗസ്റ്റ് 27ന് നടക്കുന്ന മാവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർഥി മഹാസംഗമത്തിെൻറ മുന്നോടിയായി ഓർമവൃക്ഷം നട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടനയായ യൂണിമോസാണ് 1977 മുതൽ 2007 വരെയുള്ള പൂർവവിദ്യാർഥികളെ പങ്കെടുപ്പിച്ച് സംഗമം സംഘടിപ്പിക്കുന്നത്. സ്കൂൾ പിന്നിട്ട വർഷങ്ങളുടെ ഓർമക്കായി 43 വൃക്ഷങ്ങളാണ് നടുന്നത്. ഒ.എം. നൗഷാദ് അധ്യക്ഷത വഹിച്ചു. ഷമീം പക്സാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.