ഇതര സംസ്​ഥാനതൊഴിലാളികളുടെ ആരോഗ്യത്തിന്​ നഗരസഭ ചെലവിടുക​ ഏഴര ലക്ഷം

ഇതര സംസ്ഥാനതൊഴിലാളികളുടെ ആരോഗ്യത്തിന് നഗരസഭയുടെ മെഗാക്യാമ്പ് കോഴിക്കോട്: കോളറ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നഗരസഭ ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യക്യാമ്പ് നടത്തുന്നു. ഏഴര ലക്ഷം ചെലവിൽ ഇതര സംസ്ഥാനതൊഴിലാളികളുടെ ആരോഗ്യത്തിനായി ക്യാമ്പുകളും തുടർപ്രവർത്തനങ്ങളും നടത്താനാണ് നഗരസഭയുടെ തീരുമാനം. ഇതി​െൻറ ഭാഗമായി ആഗസ്റ്റ് 13ന് ഇതരസംസ്ഥാന തൊഴിലാളികൾക്കായി െമഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ടൗൺഹാളിൽ രാവിലെ പത്തുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്ന ഇടങ്ങളെക്കുറിച്ച് പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിക്കാനും ഇത് കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും തീരുമാനിച്ചിട്ടുണ്ട്. മാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോർപറേഷൻ പരിധിയിലുള്ള ഇവരുടെ താമസസ്ഥലങ്ങളിൽ പരിശോധന ശക്തമാക്കുെമന്ന് കോർപറേഷൻ ഹെൽത്ത് ഓഫിസർ ഡോ. ആർ.എസ്. ഗോപകുമാർ അറിയിച്ചു. 15 ദിവസം കഴിഞ്ഞ് തുടർ ക്യാമ്പുകളും ആവശ്യമെങ്കിൽ മറ്റു നടപടികളും എടുക്കാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.