ഡ്രൈവിങ് ലൈസൻസ്: ഭിന്നശേഷിക്കാർക്ക് ക്യാമ്പ് സംഘടിപ്പിക്കണമെന്നാവശ്യം കോഴിക്കോട്: ആർ.ടി ഒാഫിസുകൾ വീൽചെയർ സൗഹൃദമല്ലാത്തതിനാൽ ഭിന്നശേഷിക്കാർക്ക് ഡ്രൈവിങ് ലൈസൻസ് കിട്ടാനും ലേണേഴ്സ് ടെസ്റ്റിനും മറ്റു പരിശോധനകൾക്കുമായി സ്പെഷൽ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒാൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ കലക്ടർക്ക് നിവേദനം നൽകി. കലക്ടർ നിവേദനം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ബിജു കണ്ണന്തറ, മുഹമ്മദ് അലി വഴിയോരം, രതീഷ് വെളിമണ്ണ, മിശ്ര കൊടുവള്ളി, അജി കൂടരഞ്ഞി എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.