മൂന്നാംഘട്ട അക്രഡിറ്റേഷൻ: നാക് സംഘം മീഞ്ചന്ത ആർട്സ് കോളജ് സന്ദർശിക്കും കോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംഘട്ട അക്രഡിറ്റേഷൻ പരിശോധനക്കു വേണ്ടി നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) വിദഗ്ധ സംഘം ബുധൻ, വ്യാഴം ദിവസങ്ങളിൽ കോളജ് സന്ദർശിക്കും. സംഘത്തിെൻറ സന്ദർശനത്തിനു മുന്നോടിയായി വിപുലമായ ഒരുക്കമാണ് കോളജിൽ നടക്കുന്നത്. കോളജിെൻറ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് പുരോഗതിയും വിലയിരുത്തുന്ന സംഘം അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, പൂർവവിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പ്രതിനിധികളുമായും ജനപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. മലയാളം, സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങൾ ഇതിെൻറ ഭാഗമായി ഗവേഷണവിഭാഗങ്ങളായി ഉയർത്തുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ പി.എ. ശിവരാമകൃഷ്ണൻ, നാക് കോഒാഡിനേറ്റർ, ഡോ. എ.കെ. അബ്ദുൽഗഫൂർ, ഡോ. സി.ജെ. ജോർജ്, പൂർവവിദ്യാർഥി സംഘടന സെക്രട്ടറി എം. സത്യൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.