ചക്കിക്കാവ്​ റോഡ്​ അപകടാവസ്​ഥയിൽ

ഒാമശ്ശേരി: പഞ്ചായത്തിലെ ചോലക്കര . ഇരുതുള്ളിപ്പുഴയുടെ സമാന്തരമായി തീരഭാഗത്തുകൂടി കടന്നുപോകുന്ന റോഡാണ് പുഴയുടെ സൈഡ് ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായത്. താമരശ്ശേരി-ഒാമശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത് ചക്കിക്കാവ് പാലമാണ്. വെളിമണ്ണ പുത്തൂർ ഭാഗങ്ങളിലുള്ളവരടക്കം എളുപ്പത്തിൽ താമരശ്ശേരിയിലെത്താനുള്ള മാർഗമാണ് ഇൗ റോഡ്. പുഴയോടുള്ള തീരപ്രദേശം മഴക്കാലത്ത് ഇടിയുന്നതുമൂലം സമീപത്തുള്ള വീടുകൾ അപകടഭീഷണിയിലാണ്. വിദ്യാർഥികളടക്കം തൊഴിലാളികൾക്കും ഇതര ജോലിക്കാർക്കും എളുപ്പത്തിലും വേഗത്തിലും ഇതര ജില്ലകളുമായി ബന്ധപ്പെടാൻ താമരശ്ശേരി ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിനും സമീപപ്രദേശത്തുള്ള 200ഒാളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. omy 10പുഴയുടെ തീരമിടിഞ്ഞ് അപകടാവസ്ഥയിലായ ചോലക്കര-ചക്കിക്കാവ് റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.