തോരായിപാലത്തിെൻറ നിർമാണത്തിന് ഈവർഷംതന്നെ ഫണ്ട് അനുവദിക്കും -പുരുഷൻ കടലുണ്ടി എം.എൽ.എ തോരായിപാലത്തിെൻറ നിർമാണത്തിന് ഈവർഷംതന്നെ ഫണ്ട് അനുവദിക്കും -പുരുഷൻ കടലുണ്ടി എം.എൽ.എ അത്തോളി: ചേമഞ്ചേരി, അത്തോളി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായിപാലത്തിെൻറ നിർമാണത്തിനുള്ള ഫണ്ട് ഈ വർഷം തന്നെ കിഫ്ബിയിൽ നിന്ന് അനുവദിക്കുമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ. തോരായി കടവിൽ സ്ഥലം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഈ വർഷം തന്നെ പാലത്തിെൻറ നിർമാണം തുടങ്ങാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് 2015ൽ നടത്തിയ സർേവ അനുസരിച്ച് സ്ഥലം ഏറ്റെടുക്കലടക്കം 25 കോടിയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതിയായിട്ടുള്ളത്. ഇനി ഇതിനുള്ള ഫണ്ട് അനുവദിച്ചു കിട്ടണം. കോരപ്പുഴക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് 360 മീറ്റർ നീളമാണുള്ളത്. പാലത്തിെൻറ അപ്രോച്ച് റോഡുകൾക്ക് ഇരുഭാഗങ്ങളിലും എട്ട് മീറ്റർ വീതിയുണ്ട്. ദേശീയപാതയിൽ പൂക്കാട് നിന്ന് മൂന്നര കിലോമീറ്ററും സംസ്ഥാന പാതയിൽ കൊടശ്ശേരിയിൽ നിന്ന് ഒന്നര കിലോമീറ്ററും അകലെയാണ് തോരായിക്കടവ്. പാലം യാഥാർഥ്യമായാൽ താലൂക്കായ കൊയിലാണ്ടിയിലേക്ക് അത്തോളി മേഖലയിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.വി. മോഹനൻ, ടി.കെ. വിജയൻ മാസ്റ്റർ, ദാമോദരൻ എന്നിവരും സ്ഥലസന്ദർശനവേളയിൽ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു. photo: atholi 88.jpg തോരായിപാലം നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം പുരുഷൻ കടലുണ്ടി എം.എൽ.എ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.