വടകര: കുറുന്തോടി തുഞ്ചൻ സ്മാരക ലൈബ്രറി ആഭിമുഖ്യത്തിൽ രണ്ടു വർഷക്കാലം നീണ്ടുനിൽക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ബാലവേദി അക്ഷരവസന്തം പരിപാടി തുടങ്ങി. 500 വിദ്യാർഥികൾക്കുള്ള ആസ്വാദനക്കുറിപ്പ് ഡയറി വിതരണം ചെയ്തുകൊണ്ട് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ ഇടയിൽ വായനയെ ശക്തിപ്പെടുത്തണമെന്നും അറിവും മൂല്യബോധവുമുള്ള തലമുറയെ വാർത്തെടുക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പാറക്കൽ അബ്ദുല്ല എം.എൽ.എ അധ്യക്ഷതവഹിച്ചു. 'എല്ലാ കുട്ടികളും ലൈബ്രറിയിലേക്ക്' എന്ന പദ്ധതിയുടെ ഉദ്ഘാടനവും ഉന്നത വിജയികളെ അനുമോദിക്കലും മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭയും 'എഴുത്തുപെട്ടി' എം. ജനാർദനൻ മാസ്റ്ററും നിർവഹിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.കെ. ആനന്ദവല്ലി, മണിയൂർ പഞ്ചായത്ത് മെംബർ എൻ.കെ. വിജയകുമാർ, കെ. മുരളി, കൊളായി രാമചന്ദ്രൻ, എം.കെ. പ്രമോദ്, പി. സജിത് കുമാർ, പി. ചന്ദ്രൻ, ഹരിദാസ് തറോൽ, എൻ. ജിതിൻ, കെ. സുരേന്ദ്രൻ, ടി.പി. രാജീവൻ, പി.എം. ബാബു മാസ്റ്റർ, എസ്.എസ്. രാഹുൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.