കണ്ണൂർ മെഡിക്കൽ കോളജ് മുൻ ചെയർമാെ​ൻറ വീട്ടിൽ പൊലീസ്​ റെയ്ഡ്

പഴയങ്ങാടി: കണ്ണൂർ മെഡിക്കൽ കോളജ് മുൻ ചെയർമാൻ അബ്ദുൽ ജബ്ബാർ ഹാജിയുടെ പഴയങ്ങാടിയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. ചട്ടങ്ങൾ പാലിക്കാതെ 2016ൽ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശന പരീക്ഷ നടത്തി ലക്ഷക്കണക്കിനു രൂപ വിദ്യാർഥികളിൽ നിന്ന് ഈടാക്കിയെന്ന പരാതിയിലാണ് പൊലീസ് പരിശോധന. പണം തിരിച്ചുനൽകുന്നില്ലെന്ന 150 വിദ്യാർഥികൾ നൽകിയ പരാതിയിൽ, തിങ്കളാഴ്ച രാവിലെ പത്തരയോടെ കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദ​െൻറ നിർേദശത്തെ തുടർന്നാണ് പൊലീസ് സംഘം അബ്ദുൽ ജബ്ബാർ ഹാജിയുടെ പഴയങ്ങാടിയിലെ ഭാര്യ വീട്ടിൽ പരിശോധനക്കെത്തിയത്. അബ്ദുൽ ജബ്ബാർ ഹാജി, ഭാര്യ നസീറ, മകൻ ജാബിർ, അബ്ദുൽ ജബ്ബാർ ഹാജിയുടെ ഭാര്യാ പിതാവും കോളജ് ട്രസ്റ്റി​െൻറ ഇപ്പോഴത്തെ ചെയർമാനുമായ എ.കെ. മഹമൂദ്, ട്രസ്റ്റ് ഭാരവാഹി ഡോ. ഹാശിം, കോളജ് പ്രിൻസിപ്പൽ മുനീറുദ്ദീൻ എന്നിവർക്കെതിരെ കേസെടുത്തതായി ഡിവൈ.എസ്.പി വ്യക്തമാക്കി. കണ്ണൂർ സിറ്റി സി.െഎ കെ.വി. പ്രമോദ്, പഴയങ്ങാടി, എടക്കാട്, വളപട്ടണം എസ്.െഎമാരായ പി.ബി. സജീവ്, മഹേഷ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടിൽ പരിശോധന നടത്തിയത്. 2016ൽ കണ്ണൂർ മെഡിക്കൽ കോളജിൽ സർക്കാർ മാനദണ്ഡം പാലിക്കാതെ നടത്തിയ പ്രവേശനം സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതോടെ 18 പേർ ഈ വർഷം നീറ്റ് പരീക്ഷയിലൂടെ ഇതര മെഡിക്കൽ കോളജുകളിൽ പ്രവേശനം നേടിയെങ്കിലും 132 വിദ്യാർഥികൾക്ക് തുടർപഠനം അസാധ്യമായെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.