വയലിൽ കക്കൂസ്​ മാലിന്യം തള്ളി

ചാത്തമംഗലം: വെള്ളലശ്ശേരി എരഞ്ഞിക്കൽതാഴത്ത് വയലിൽ കക്കൂസ് മാലിന്യം തള്ളി. ഞായറാഴ്ച രാത്രിയിലാണ് സംഭവം. ടാങ്കറിൽ കൊണ്ടുവന്ന് തള്ളിയതാണെന്ന് കരുതുന്നു. രൂക്ഷമായ ഗന്ധം കാരണം പരിസരവാസികൾ ഏെറ ബുദ്ധിമുട്ടി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ജലക്ഷാമം പരിഹരിക്കുന്നതിന് നടപടിയെടുക്കണം പാഴൂർ: സ്വകാര്യ ആശുപത്രികൾക്ക് ഇരുവഴിഞ്ഞിപ്പുഴയിൽനിന്ന് വൻതോതിൽ ജലം പമ്പുചെയ്യുന്നതുമൂലം വേനൽകാലത്ത് പരിസരത്തെ കിണറുകളിൽ ഉണ്ടാകുന്ന ജലക്ഷാമം പരിഹരിക്കുന്നതിന് നടപടിയെടുക്കണമെന്ന് പാഴൂർ എ.യു.പി സ്കൂളിൽനടന്ന വാർഡ് ഗ്രാമസഭ ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. ബീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ലിനി ചോലക്കൽ സ്വാഗതവും അസ്സൻ വായോളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.