ഒപ്പു ശേഖരണം

വടകര: ഇൻഷുറൻസ് പ്രീമിയത്തിലും മറ്റു സേവനങ്ങൾക്കും കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ഭീമമായ ജി.എസ്.ടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് സോൺ ഇൻഷുറൻസ് എംപ്ലോയീസ് ഫെഡറേഷ‍​െൻറ നേതൃത്വത്തിൽ 13 ലക്ഷം ഒപ്പുകൾ ശേഖരിച്ച് നിവേദനം പ്രധാനമന്ത്രിക്ക് സമർപ്പിക്കാനുള്ള നടപടി ആരംഭിച്ചു. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ വടകര എൽ.ഐ.സി ഓഫിസ് പരിസരത്ത് നടത്തിയ പരിപാടി സി.കെ. നാണു എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.കെ. ബാലൻ അധ്യക്ഷത വഹിച്ചു. ബി. നന്ദകുമാർ, കെ. സുജിത്ത്, കെ. സഞ്ജയ്, സുധീർ, കെ.ടി.കെ. ബാബു എന്നിവർ സംസാരിച്ചു. ഉപവാസ സമരം വടകര: കേന്ദ്രസർക്കാറി​െൻറ ന്യൂനപക്ഷ -ദലിത് വേട്ടക്കെതിരെയും ഫലസ്തീൻ വിരുദ്ധ സമീപനത്തിനെതിരെയും അഴിയൂർ ചുങ്കത്ത് ഐ.എൻ.എൽ അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ഉപവാസ സമരം നടത്തി. കടത്തനാട്ട് നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.കെ. അബ്ദുൽ അസീസ്, മണലിൽ മോഹനൻ, എം.കെ. േപ്രംനാഥ്, മുക്കോലക്കൽ ഹംസ ഹാജി, സി.കെ. കരീം, വി.പി. സുരേന്ദ്രൻ, കെ.വി. രാജൻ, പി. നാണു, എം.പി. അബ്ദുല്ല, എ.കെ. ഹനീഫ, നിസാർ കല്ലേരി, കെ.പി. ഹുസൈൻ, മുസ്തഫ പള്ളിയത്ത് എന്നിവർ സംസാരിച്ചു. വൈകീട്ട് ഉപവാസ ലീഡർ ടി. സമദിന് സി.കെ. നാണു എം.എൽ.എ നാരങ്ങനീര് നൽകി ഉപവാസം അവസാനിപ്പിച്ചു. മുബാസ് കല്ലേരി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.