അർബൻ ബാങ്ക് തെരഞ്ഞെടുപ്പ്: 55 നാമനിർദേശ പത്രികകൾ തള്ളി

സുൽത്താൻബത്തേരി: ബത്തേരി സഹകരണ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിനു സമർപ്പിച്ച 72 നാമനിർദേശ പത്രികകളിൽ 55 എണ്ണം സൂക്ഷ്മ പരിശോധനയിൽ വരണാധികാരി തള്ളി. 16 പത്രികകൾ സ്വീകരിച്ചു. ഒരു പത്രികയുടെ കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമെടുക്കും. എൽ.ഡി.എഫ് മുന്നണിയുടെ പത്രികകളാണ് തള്ളിയതിൽ ഏറെയും. 13 അംഗ ഭരണസമിതിയിലേക്കാണ് തെരഞ്ഞെടുപ്പ്. ജനറൽ വിഭാഗത്തിലേക്കുള്ള ആറ് സീറ്റിലേക്ക് ഏഴു പത്രികകളാണ് സ്വീകരിച്ചത്. ഇതിൽ അഞ്ചെണ്ണം യു.ഡി.എഫി​െൻറയും രണ്ടെണ്ണം എൽ.ഡി.എഫി​െൻറയുമാണ്. മത്സരത്തിൽനിന്ന് ഒരാൾ പിന്മാറിയാൽ മറ്റുള്ളവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. നിക്ഷേപക വിഭാഗത്തിലുള്ള ഒരു സീറ്റിലേക്ക് കോൺഗ്രസി​െൻറ രണ്ട് പത്രികകൾ സ്വീകരിച്ചിട്ടുണ്ട്. എസ്.സി --എസ്.ടി വിഭാഗത്തിലുള്ള ഒരു സീറ്റിലേക്ക് യു.ഡി.എഫി​െൻറ ഒരുപത്രിക മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. പ്രൊവിഷൽസിലുള്ള (സഹകരണ വകുപ്പിൽനിന്ന് വിരമിച്ചവർ) രണ്ട് സീറ്റിലേക്കും യു.ഡി.എഫി​െൻറ രണ്ട് പത്രികകൾ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഈ സീറ്റുകളിൽ യു.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. അതേസമയം, നാമനിർദേശ പത്രിക പിന്തള്ളപ്പെട്ടവർ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. wdl11
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.