ഓവുചാൽ നിർമാണത്തിന് മണ്ണ് നീക്കൽ; ദേശീയ പാതയോരത്തെ മരം അപകടാവസ്ഥയിൽ

കൊടുവള്ളി: ദേശീയ പാത 212ൽ കൊടുവള്ളി പെട്രോൾ പമ്പിനും ആക്കിപ്പൊയിൽ ജുമാ മസ്ജിദിനും അടുത്തുള്ള പാതയോരത്തെ മരം അപകടഭീഷണിയിൽ. ഈ ഭാഗത്ത് ഓവുചാൽ നിർമാണത്തിന് വേണ്ടി മരത്തിനു ചുവട്ടിലെ മണ്ണ് നീക്കം ചെയ്തതോടെയാണ് മരം ഏതുസമയവും തകർന്നു വീഴാമെന്ന അവസ്ഥയിലായത്. വാഹനത്തിരക്കേറിയതും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് രാവിലെയും വൈകീട്ടും വിദ്യാർഥികൾ നടന്നുപോവുന്നതുമായ വഴിയാണിത്. ചുവട്ടിലെ മണ്ണ് എടുത്തുമാറ്റിയതോടെ കാറ്റിൽ മരം വീഴാറായ അവസ്ഥയാണെന്നും ഉടൻ മുറിച്ചുമാറ്റണ മെന്നും ആവശ്യപ്പെട്ട് ദേശീയപാത വിഭാഗം അധികൃതരെ സമീപിച്ചിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. photo: nh 212 1.jpg nh 212 2.jpg nh 212 3.jpg ദേശീയപാത 212 കൊടുവള്ളി പെട്രോൾ പമ്പിനു സമീപം അപകട ഭീഷണിയുയർത്തുന്ന മരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.