ഫറോക്ക്: പൊതു വിദ്യാലയങ്ങളിൽ ഹെഡ്മാസ്റ്റർ പ്രൊമോഷൻ ഉൾെപ്പടെയുള്ളത് നൽകാതെ ഭാഷാധ്യാപകരോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ്. ഫറോക്ക് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഭാഷാ സമര അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപജില്ല പ്രസിഡൻറ് സി. അബ്ദുൽ ലത്തീഫ് ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ്, എ. അബ്ദുൽറഹീം, എസ്. അഷറഫ്, വനിത വിങ് ജില്ല പ്രസിഡൻറ് കെ.ടി. ആമിനക്കുട്ടി, കെ.കെ. യാസർ, കെ. അബ്‌ദുൽ ലത്തീഫ്, പി.എൻ. അൻവർ, ശരീഫ് കിനാലൂർ, പി. മുഹമ്മദ് ബഷീർ, എൻ. റാഫി ബേപ്പൂർ, കുഞ്ഞിമുഹമ്മദ് എന്ന ബാവ, പി.കെ. ഹൈദരലി, സി. സിറാജ്, എം.കെ. അഫ്സൽ റഹ്മാൻ, അനീസ് റഹ്മാൻ കരുവൻ തിരുത്തി എന്നിവർ സംസാരിച്ചു. #
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.