മാനന്തവാടിയിൽ മാവോവാദി പോസ്​റ്റർ

മാനന്തവാടി: തോട്ടം മേഖലയായ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ മാവോവാദി പോസ്റ്ററുകളും ലഘുലേഖകളും പതിച്ചതായി കണ്ടെത്തി. മൂച്ചിക്കൽ രാമകൃഷ്ണ​െൻറ കടയുടെ മുൻവശത്തെ ഭിത്തിയിലാണ് പോസ്റ്ററുകള്‍ പതിച്ചത്. നിലമ്പൂരില്‍ പൊലീസി​െൻറ വെടിയേറ്റു മരിച്ച കുപ്പു ദേവരാജ​െൻറയും അജിതയുടെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് പോസ്റ്ററുകള്‍. ജൂലൈ 28 രക്തസാക്ഷി ദിനമെന്ന് ആഹ്വാനം ചെയ്യുന്ന തുണിയിെലഴുതിയ ബാനർ കടയുടെ തൊട്ടടുത്ത കലുങ്കിനു സമീപം വലിച്ചു കെട്ടി. മാവോവാദി പ്രസിദ്ധീകരണമായ കാട്ടുതീയുടെ ലഘുലേഖകളും പ്രദേശത്ത് ഒട്ടിച്ചിട്ടുണ്ട്. ലഘുലേഖകളൊഴികെയുള്ളവ എഴുതി തയാറാക്കിയതാണ്. ധീര രക്തസാക്ഷികളുടെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പുത്തന്‍ ജനാധിപത്യ വിപ്ലവ പൂര്‍ത്തീകരണത്തിന് ജനകീയ യുദ്ധപാതയില്‍ അണിചേരാനും ആഹ്വാനം ചെയ്യുന്നുണ്ട്. മാവോവാദികള്‍ ഭീകരവാദികളെല്ലന്നും മാവോവാദികളെ കൊല്ലുന്നത് ജനങ്ങളുടെ അവകാശവും സ്വാതന്ത്ര്യവും നിഷേധിക്കുന്നതിന് തുല്യമാണെന്നും പോസ്റ്ററുകളില്‍ പറയുന്നു. 2017 ജൂലൈ ലക്കം കാട്ടുതീ ലഘുലേഖയാണ് വിതരണം ചെയ്തിരിക്കുന്നത്. 2004 മുതൽ 2014 വരെ രക്തസാക്ഷിത്വം വഹിച്ച മാവോവാദി സേനാംഗങ്ങളുടെ വേർതിരിച്ചുള്ള കണക്കുകളും ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളുമാണ് ലഘുലേഖയിലുള്ളത്. 10 വർഷംകൊണ്ട് 2500 രക്തസാക്ഷികൾ ഉണ്ടായിട്ടുണ്ട്. നക്സൽബാരി പ്രസ്ഥാനം ആരംഭിച്ച അന്ന് മുതൽ 2014 വരെ 11,500 സഖാക്കൾ രക്തസാക്ഷികളായതായി ലഘുലേഖയിൽ പറയുന്നു. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. ഡിവൈ.എസ്.പി കെ.എം. ദേവസ്യ സ്ഥലം സന്ദർശിച്ചു. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ആക്രമണ സംഭവങ്ങൾ ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിഭാഗത്തി​െൻറ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അതീവ ജാഗ്രതയിലായിരുന്നു. FRIWDG1 പഞ്ചാരക്കൊല്ലിയിൽ സ്ഥാപിച്ച മാവോവാദി അനുകൂല ബാനർ FRIWDG2,3,4 പഞ്ചാരക്കൊല്ലിയിൽ പതിച്ച മാവോവാദി അനുകൂല പോസ്റ്ററുകൾ FRIWDG5 പഞ്ചാരക്കൊല്ലിയിൽ വിതരണം ചെയ്ത ലഘുലേഖ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.