നടുവണ്ണൂർ: അയനിക്കാട് - കൊയമ്പ്രത്ത് കണ്ടി പാലത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിെൻറ പശ്ചാത്തലത്തിൽ പുരുഷൻ കടലുണ്ടി എം.എൽ.എ സ്ഥലം സന്ദർശിച്ചു. ബാലുശ്ശേരി മണ്ഡലം എം.എൽ.എ പുരുഷൻ കടലുണ്ടിയുടെ ആസ്തി വികസന പദ്ധതിയിൽനിന്നാണ് തുക അനുവദിച്ചത്. നടുവണ്ണൂർ പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട അയനിക്കാട് തുരുത്ത് നിവാസികളുടെ വർഷങ്ങളുടെ സ്വപ്നമാണ് ഇവിടെ ഒരുപാലം എന്നത്. തുരുത്തിലെ കുടുംബങ്ങൾക്കു പുറംലോകവുമായി ബന്ധപ്പെടാൻ പുഴ കടക്കേണ്ട അവസ്ഥയാണ്. അല്ലെങ്കിൽ രണ്ടു കിലോമീറ്ററോളം നടന്ന് മന്ദങ്കാവ് അങ്ങാടിയിൽ എത്തണം. അവിടേക്ക് ശരിയായ ഒരു നടപ്പാതപോലുമില്ല. മഴക്കാലത്ത് ദുരിതം ഇരട്ടിയാകും. അരക്ക് വരെ വെള്ളം പൊങ്ങും. കൂടാതെ, രണ്ടു വശങ്ങളിലും പൊന്തക്കാടുകളും. മഴക്കാലത്ത് റേഷൻ വാങ്ങാൻപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്. അയനിക്കാടിനെയും ഉള്ള്യേരിയെയും ബന്ധിപ്പിക്കുന്ന പാലമാണ് വരാൻ പോകുന്നത്. അയനിക്കാട് പ്രദേശവാസികളുടെ സംഗമം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. അച്യുതൻ, സി.എം. ശ്രീധരൻ, എൻ. ആലി, എ.എം. ഗംഗാധരൻ എന്നിവർ സംസാരിച്ചു. െതരഞ്ഞെടുപ്പ് പ്രവർത്തക കൺെവൻഷൻ നടുവണ്ണൂർ: ആഗസ്റ്റ് ആറിന് നടക്കുന്ന നടുവണ്ണൂർ റീജനൽ സഹകരണ ബാങ്ക് െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തക കൺവെൻഷൻ നടത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. പി. സുധാകര നമ്പീശൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ട്രഷറർ ടി. ഗണേശ് ബാബു, എം. ഋഷികേശൻ, നിജേഷ് അരവിന്ദ്, സി.എച്ച്. സുരേന്ദ്രൻ, എം.കെ. അബ്ദുസമദ്, ടി. ഇബ്രാഹിം കുട്ടി, അഷ്റഫ് പുതിയപ്പുറം, എം.കെ. പരീത് എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.