മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി ദേശീയ കമീഷൻ രൂപവത്​കരിക്കണം ^എം.കെ. രാഘവന്‍ എം.പി

മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി ദേശീയ കമീഷൻ രൂപവത്കരിക്കണം -എം.കെ. രാഘവന്‍ എം.പി മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി ദേശീയ കമീഷൻ രൂപവത്കരിക്കണം -എം.കെ. രാഘവന്‍ എം.പി ന്യൂഡല്‍ഹി: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കക്കാര്‍ക്കായി ദേശീയ കമീഷൻ രൂപവത്കരിക്കണമെന്ന് എം.കെ. രാഘവന്‍ എം.പി പാര്‍ലമ​െൻറിൽ ആവശ്യപ്പെട്ടു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, ദാരിദ്ര്യരേഖക്ക് താഴെയുള്ള വിഭാഗത്തെ കണ്ടെത്താനും തൊഴിലും സാമ്പത്തിക സഹായവും ലഭ്യമാക്കി ആരോഗ്യം, ഭവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി 2006ല്‍ സിന്‍ഹു കമീഷനെ നിയോഗിച്ചിരുന്നു. എന്നാൽ, കമീഷന്‍ നല്‍കിയ ശിപാര്‍ശകളില്‍ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് എം.പി ചൂണ്ടിക്കാട്ടി. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പരാതികള്‍ കേള്‍ക്കാന്‍ ദേശീയ പിന്നാക്ക വിഭാഗ കമീഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപവത്കരിച്ചിരുന്നു. തികച്ചും സ്വാഗതാര്‍ഹമായ നടപടിയാണിത്. സമാനമായ പ്രശ്നങ്ങളാല്‍ മുന്നാക്ക സമുദായങ്ങളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരും ബുദ്ധിമുട്ടുകയാണ്. കേരള സര്‍ക്കാര്‍ രൂപവത്കരിച്ചതിന് സമാനമായി സിന്‍ഹു കമീഷ​െൻറ ശിപാര്‍ശകള്‍ അംഗീകരിച്ച് മുന്നാക്ക കോർപറേഷനും ദേശീയ മുന്നാക്ക കമീഷനും രൂപവത്കരിക്കുന്നത് പരിഗണിക്കണമെന്നും എം.പി പാർലമ​െൻറിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.