നന്മണ്ടയിൽ തെരുവുനായ്​ ശല്യത്തിന്​ അറുതിയായില്ല

നന്മണ്ട: ഗ്രാമപ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമായതോടെ നാട്ടുകാർ ആശങ്കയിൽ. പോക്കറ്റ് റോഡുകൾ, തോട് വരമ്പുകൾ, ആളൊഴിഞ്ഞ നിർമാണത്തിലിരിക്കുന്ന വീടുകൾ, പൂട്ടികിടക്കുന്ന കടകൾ എന്നിവയാണ് തെരുവുനായ്ക്കളുടെ കേന്ദ്രം. കൂളിപ്പൊയിൽ, തിയ്യക്കോത്ത് താഴം, മരക്കാട്ടുമുക്ക്, പലരാട്ട്താഴം, പൊയിൽതാഴം എന്നിവിടങ്ങളിലാണ് ഇവ കൂടുതൽ നാശം വരുത്തിയത്. കോഴികളെ മാത്രമല്ല, വളർത്തുമൃഗങ്ങളെയും കടിക്കുന്നത് പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം നാടൻകോഴി കർഷക​െൻറ അഞ്ച് കോഴികളെയാണ് നായ്ക്കൾ കടിച്ചുെകാന്നത്. കൂളിപ്പൊയിലിലും സ്ഥിതി മാറ്റമില്ല. പശുക്കളെ തൊഴുത്തിൽ കെട്ടിയാൽ ക്ഷീര കർഷകർക്ക് രാത്രിയിൽ ഉറക്കമിളച്ച് കാവലിരിേക്കണ്ട അവസ്ഥയാണ്. പ്രഭാത നമസ്കാരത്തിന് പോകുന്നവർ, പത്ര ഏജൻറുമാർ ഇവർക്കെല്ലാം നായ്ക്കൾ ഭീഷണിയായിട്ടുണ്ട്. കുട്ടികളുടെ പാർക്ക് തുറന്നു നമ്പ്രത്തുകര: ഡോൺ പബ്ലിക് സ്കൂളിലെ കുട്ടികളുടെ പാർക്ക് ബക്കർ തിക്കോടി ഉദ്ഘാടനം ചെയ്തു. എൻ.സി. ജാഫർ ദാരിമി അധ്യക്ഷത വഹിച്ചു. കുഞ്ഞായൻകുട്ടി ബോധവത്കരണ ക്ലാസെടുത്തു. കെ.എ. താജുദ്ദീൻ, അഹമ്മദ്കുട്ടി, സിദ്ദീഖ് പള്ളിക്കൽ, ബാലകൃഷ്ണൻ നമ്പ്യാർ, പി. മമ്മദ്, എ.സി. അബ്ദുൽ ലത്തീഫ്, അനീസ, സെമീറ എന്നിവർ സംസാരിച്ചു. പി.ടി.എ ഭാരവാഹികൾ: വി.കെ. ഹാശിം (പ്രസി), ബാലകൃഷ്ണൻ അരിക്കുളം (വൈ. പ്രസി), വത്സല (സെക്ര), മദർ പി.ടി.എ: അനീസ (പ്രസി), സി.പി. വത്സല (സെക്ര). എ. മൊയ്തീൻ സ്വാഗതവും സബിത നന്ദിയും പറഞ്ഞു. മഹാഗണേശ ഹവന യജ്ഞം കൊയിലാണ്ടി: നവീകരണ കലശത്തെ തുടർന്ന് ശ്രീകുഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ ആഗസ്റ്റ് രണ്ടിന് അഞ്ചിന് വിനായക ചതുർഥിക്ക് മഹാഗണേശ ഹവന യജ്ഞം നടക്കും. വെള്ളിയാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന യജ്ഞത്തിന് തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ആഗസ്റ്റ് ആറിന് അഖണ്ഡ രാമായണ പാരായണം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.