നന്മണ്ട: ഉത്സവ സീസണായാൽ ക്ഷേത്രാങ്കണത്തിൽ കതീന വെടിയുടെ ആശാനായ എറോച്ചാടത്ത് തിരുകണ്ടെൻറ മരണം ഉത്സവ പ്രേമികൾക്ക് കണ്ണീരായി. നന്മണ്ടയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുകണ്ടെൻറ കതീന വെടിയായിരുന്നു. വർണപ്പകിേട്ടറിയ വേഷങ്ങൾ എണ്ണ വിളക്കുകളുടെയും ചൂട്ട്, പന്തം എന്നിവയുടെയും വെളിച്ചത്തിൽ ആസുര വാദ്യങ്ങളുടെ അകമ്പടിയോടെ ആടിത്തിമിർക്കുേമ്പാൾ തിരുകണ്ടെൻറ കതീന ഉത്സവപ്രേമികളുടെ ആവേശം വാനോളമായിരുന്നു. തിരുകണ്ടെൻറ കതീനയില്ലാത്ത തിറ നന്മണ്ടക്കാർക്ക് ഉൗഹിക്കാനെ കഴിയില്ല. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിൽ സൂക്ഷ്മത പുലർത്തിയ കതീനക്കാരിൽ പ്രധാനിയായിരുന്നു ഇദ്ദേഹം. ആബാലവൃദ്ധം ജനത വസതിയിലെത്തി തിരുകണ്ടന് ആദരാഞ്ജലിയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.