കിനാലൂർ: പാചക വാതക സബ്സിഡി എടുത്തുകളയാനുള്ള കേന്ദ്ര സർക്കാറിെൻറ നീക്കത്തിനെതിരെ യൂത്ത് ലീഗ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അടുപ്പുകൂട്ടി പ്രതിഷേധിച്ചു. യൂത്ത് ലീഗ് ദേശീയ നിർവാഹക സമിതി അംഗം നിസാർ ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി. നിസാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അഹമ്മദ് കോയ, ഹഖീം, സുഹാജ് നടുവണ്ണൂർ, ഫൈസൽ എടവന, സിദ്ദീഖ്, ഷക്കീർ പൂനത്ത് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിറാജ് ചിറ്റേടത്ത് സ്വാഗതവും പി.എച്ച്. ഷമീർ നന്ദിയും പറഞ്ഞു. മുഹമ്മദ് ഷാഫി കിനാലൂർ, ഷംസീർ ആശാരിക്കൽ, ഫസൽ കൂനഞ്ചേരി, ലത്തീഫ് നടുവണ്ണൂർ, ബഷീർ രാരോത്ത്, നജീബ് കക്കഞ്ചേരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.