പേരാമ്പ്ര: പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർഥിയെ അപമാനിച്ച പ്രിൻസിപ്പൽക്കെതിരെ നടപടിയാവശ്യപ്പെട്ട് സിൽവർ കോളജിൽ യു.ഡി.എസ്.എഫ് പ്രവർത്തകർ അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി. പ്രിൻസിപ്പലിനെതിരെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ വിദ്യാർഥിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കണമെന്നാവശ്യപ്പെടുകയും ചെയ്തതായും യു.ഡി.എസ്.എഫ് ആരോപിക്കുന്നു. എം.എസ്.എഫ് പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡൻറ് മുനീർ നൊച്ചാട്, അസ്ഹർ കോത്തമ്പ്ര, നിയാസ് കക്കാട്, പി.കെ. അൻഷൂദ്, അജനാസ് മേപ്പയൂർ എന്നിവർ സംസാരിച്ചു. ചക്കിട്ടപാറ ലൈഫ് ഭവനപദ്ധതി കരട് പട്ടിക പരസ്യപ്പെടുത്താത്തതിൽ ദുരൂഹതയെന്ന് പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ കരട് പട്ടിക പരസ്യപ്പെടുത്താത്തതിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ആരൊക്കെ പട്ടികയിൽപ്പെട്ടിട്ടുണ്ടെന്നറിയാതെ അപേക്ഷകർ നെട്ടോട്ടമോടുകയാണ്. സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരോടും മെംബർമാരോടും അന്വേഷിച്ചാൽ കൃത്യമായ മറുപടിപറയാതെ ഒഴിഞ്ഞുമാറുകയാണെന്ന് വ്യാപകമായി പരാതിയുണ്ട്. കരട് പട്ടിക പുറത്തുകാണിക്കാതെ ഒളിപ്പിക്കുന്ന ഭരണ സമിതി നയത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. പ്രസിഡൻറ് പത്മനാഭൻ പി. കടിയങ്ങാട് അധ്യക്ഷത വഹിച്ചു. അനൂപ് നരിനട, പ്രകാശ് കോമത്ത്, ബാലകൃഷ്ണൻ കപ്പാച്ചിക്കണ്ടി, സുരേഷ് കുറ്റിപ്പിലായി എന്നിവർ സംസാരിച്ചു. രാഹുൽ ഗാന്ധിക്ക് നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു പേരാമ്പ്ര: ഗുജറാത്തിൽ വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി. പാർലമെൻറ് പ്രസിഡൻറ് പി.കെ. രാഗേഷ്, നിയോജകമണ്ഡലം പ്രസിഡൻറ് എസ്. സുനന്ദ്, റഷീദ് പുറ്റംപൊയിൽ, പ്രിൻസ് ആൻറണി, ഷാജു പൊൻപറ, ആദർശ് രാവറ്റമംഗലം, അരുൺ പെരുമന, അർജുൻ കറ്റയാട്ട്, റംഷാദ് പാണ്ടിക്കോട്, ഷാജി അമ്പാട്ട്, അരുൺ തോമസ്, സലാം മരുതോറ, പി.എം. ജിതേഷ്, പി. സുബീഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.