കെ.-എസ്​.-ആർ.-ടി.-സിയിൽ ടിക്കറ്റ്​ മെഷീൻ

സി-ഡിറ്റിനെ തഴഞ്ഞു, ടെൻഡർ ഫയലുകളെത്തിക്കാൻ മന്ത്രിയുടെ നിർദേശം എം.- ഷിബു തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് മെഷീൻ വിതരണത്തിന് സി-ഡിറ്റിനെ തഴഞ്ഞ നടപടിയിൽ ഗതാഗതമന്ത്രിക്ക് അതൃപ്തി. ടെൻഡർ സംബന്ധിച്ച് സകല ഫയലുകളും ഒാഫിസിലെത്തിക്കാൻ മന്ത്രി തോമസ് ചാണ്ടി കെ.എസ്.ആർ.ടി.സി എം.ഡിക്ക് നിർദേശം നൽകി. സാേങ്കതിക പരിശോധനയിൽ അത്യാധുനിക സേങ്കതങ്ങളടങ്ങിയ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഇ.-ടി.-എം) അവതരിപ്പിച്ച് സി-ഡിറ്റ് യോഗ്യത തെളിയിച്ചിട്ടും മറ്റൊരു ഏജൻസിക്ക് ടെൻഡർ നൽകാൻ കെ.എസ്.ആർ.ടി.സിയിലെ ഉന്നതർ ശ്രമം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം ചില നിർണായക തീരുമാനങ്ങളും മാനേജ്മ​െൻറ് കൈക്കൊണ്ടിരുന്നു. ഇത് മന്ത്രിയോ ഒാഫിസോ അറിഞ്ഞിരുന്നില്ല. തഴഞ്ഞത് സംബന്ധിച്ച് വെള്ളിയാഴ്ച സി-ഡിറ്റ് അധികൃതർ നേരിെട്ടത്തി മന്ത്രിയോട് പരാതിയും പറഞ്ഞിരുന്നു. ഇൗ സാഹചര്യത്തിലാണ് ടെൻഡർ സംബന്ധിച്ച ഫയലുകൾ മുഴുവൻ മന്ത്രി വിളിപ്പിച്ചത്. ഇവ ഗതാഗതസെക്രട്ടറി പരിശോധിക്കുമെന്നാണ് വിവരം. പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, ജി.-പി.-എസ്, കറൻസിരഹിത ഇടപാട് എന്നിവയുടെ സംയുക്ത പരീക്ഷണത്തിലാണ് ഏറ്റവും പുതിയ ആൻഡ്രോയ്‌ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീനും മറ്റ് അനുബന്ധ സൗകര്യങ്ങളും സി--ഡിറ്റ് പ്രദർശിപ്പിച്ചത്.- എല്ലാത്തരം ബാങ്കിങ് വാലറ്റും ക്രെഡിറ്റ് -ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ക്യൂ ആർ കോഡ്-ബാർകോഡ് റീഡറുകളുമടങ്ങിയതാണ് സി-ഡിറ്റി​െൻറ ഇ.-ടി.-എം.- ക്യാമറ, ജി.-പി.-സി, എൻ.-എഫ്.-സി, ബ്ലൂടുത്ത് എന്നിവക്ക് പുറമെ റിസർവേഷൻ സംവിധാനവും പുതിയ മെഷീനിൽ സി-ഡിറ്റ് ഉറപ്പുനൽകിയിരുന്നു.-ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ എൻഡ് ടു എൻഡ് എൻക്രിപ്ഷനും 256 ജി.-ബി വരെയുള്ള ഉയർന്ന സംഭരണശേഷിയും ഫോർ ജിയും ഇവർ വാഗ്ദാനം ചെയ്തിരുന്നു.- ഇത്തരത്തിൽ വിപുലമായ സംവിധാനങ്ങളുണ്ടായിട്ടും അധികൃതർ സി-ഡിറ്റിനോട് മുഖംതിരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.