കോഴിക്കോട്: ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ല നേതൃയോഗം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറിെൻറ പുതിയ നികുതി പരിഷ്കരണ നടപടി രാജ്യത്തെ സാധാരണക്കാരെ കബളിപ്പിക്കുകയാണെന്നും ജി.എസ്.ടി നികുതി നിയമത്തെക്കുറിച്ച് ജനങ്ങളിൽ വ്യക്തത വരുത്താൻ ഗവൺമെൻറ് തയാറാവണമെന്നും ആവശ്യപ്പെട്ടു. ആഗസ്റ്റ് 19ന് ഫോർവേഡ് ബ്ലോക്ക് ജില്ല സമ്മേളനം നടക്കും. ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ ഉദ്ഘാടനം ചെയ്യും. എം.പി. ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, കായക്കൽ അഷ്റഫ്, അഡ്വ. ടോം തോമസ്, ശിവപ്രസാദ് തിക്കോടി, രവീന്ദ്രൻ കാരപ്പറമ്പ്, ദേവദാസ് കുട്ടമ്പൂര്, എം.ജി. മണിലാൽ, സമീർ റഹ്മാൻ, സെയ്ദുൽ വൈദ്യരങ്ങാടി, സുശാന്ത് നരിക്കുനി, സുധീപ് പാലേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.