രാഹുൽ ഗാന്ധിയെ ആക്രമിച്ചതിൽ പ്രതിഷേധം

കോഴിക്കോട്: ഗുജറാത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം. നഗരത്തിലും വിവിധ ബ്ലോക്ക്-മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡി.സി.സി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. ഗാന്ധിജിയെ സംഘ്പരിവാറുകാരും ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും വിഘടനവാദികളും വധിച്ചിട്ടും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ തകര്‍ക്കാനായില്ലെന്നും രാഹുൽ ഗാന്ധിക്കെതിരായ അക്രമം മോദിയുടെ ഫാഷിസ്റ്റ് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്തതാണെന്നും പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്‍ പറഞ്ഞു. ഡി.സി.സി വൈസ് പ്രസിഡൻറ് ഇ.വി. ഉസ്മാന്‍കോയ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. പ്രവീണ്‍കുമാർ, നിര്‍വാഹക സമിതി അംഗം അഡ്വ. പി.എം. നിയാസ്, ഡി.സി.സി ഭാരവാഹികളായ പി.എം. അബ്ദുറഹ്മാൻ, ദിനേശ് പെരുമണ്ണ, ബേപ്പൂര്‍ രാധാകൃഷ്ണൻ, ഹബീബ് തമ്പി, ഷാജിര്‍ അറാഫത്ത്, പി. മമ്മദ്‌കോയ, വി. സമീജ്, അഡ്വ. എ.ഇ. മാത്യു, പി. കുഞ്ഞുമൊയ്തീൻ, ബാബു പൈക്കാട്ട്, കെ.ടി. പോള്‍, എം.എം. വിജയകുമാര്‍, ഭരതൻ, ബ്ലോക്ക് പ്രസിഡൻറുമാരായ അബ്ദുൽ ഗഫൂര്‍, എം.പി. ഹസന്‍ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.