മെഡിക്കൽ ലേബാറട്ടറി ഉടമകളുടെ സമ്മേളനം ഇന്നു മുതൽ കോഴിക്കോട്: മെഡിക്കൽ ലേബാറട്ടറി ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം അഞ്ച്, ആറ് തീയതികളിൽ കോഴിക്കോട്ട് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നളന്ദ ഓഡിറ്റോറിയത്തിൽ ശനിയാഴ്ച രാവിലെ ഒമ്പതരക്ക് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഞായറാഴ്ച മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലേബാറട്ടറികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ. ടി.എ. വർക്കിയും ജനറൽ കൺവീനർ എ. ഗിരീശനും ആവശ്യപ്പെട്ടു. കഴിഞ്ഞ ഇടതു സർക്കാർ പാരാമെഡിക്കൽ കൗൺസിൽ ബിൽ ഓർഡിനൻസായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ ജോലിചെയ്യുന്ന മുഴുവൻ ടെക്നീഷ്യന്മാരെയും അംഗീകരിക്കണമെന്ന് വ്യവസ്ഥചെയ്തിരുന്നു. ആ ഓർഡിനൻസ് നിയമമാക്കണം. പാർലമെൻറ് പാസാക്കിയ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിലെ പല കാര്യങ്ങളും അപ്രായോഗികമാണ്. ലേബാറട്ടറി വിദഗ്ധർ തയാറാക്കുന്ന റിപ്പോർട്ട് മെഡിക്കൽ ഡോക്ടർ ഒപ്പുവെച്ചാലേ സാധൂകരിക്കാനാകൂവെന്ന വ്യവസ്ഥ അന്യായമാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.