കൃഷിഭൂമിയുടെ ഡാറ്റബാങ്ക്: പുനഃപരിശോധനക്ക് അപേക്ഷിക്കാം

എകരൂല്‍: 2008ലെ തണ്ണീര്‍തട സംരക്ഷണ ചട്ടങ്ങള്‍പ്രകാരം തയാറാക്കിയ കൃഷിഭൂമിയുടെ ഡാറ്റ ബാങ്കില്‍ തെറ്റായി ഉള്‍പ്പെടുത്തപ്പെട്ട ഉണ്ണികുളം കൃഷിഭവന്‍ പരിധിയിലെ കര്‍ഷകര്‍ക്ക് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധനക്ക് അപേക്ഷിക്കാം. നിർദിഷ്ട ഫോറത്തില്‍ 100 രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ്‌ പതിച്ച അപേക്ഷകള്‍ ആഗസ്റ്റ് ‌31ന് മുമ്പായി പ്രാദേശികതല നിരീക്ഷണസമിതി കണ്‍വീനര്‍ കൂടിയായ കൃഷി ഓഫിസര്‍ക്ക് സമര്‍പ്പിക്കണം. നിലവില്‍ പ്രസിദ്ധീകരിച്ച ഡാറ്റബാങ്കി​െൻറ കോപ്പി കൃഷിഭവൻ, വില്ലേജ് ഓഫിസ്, പഞ്ചായത്ത്‌ ഓഫിസ് എന്നിവിടങ്ങളില്‍ പരിശോധനക്ക് ലഭ്യമാണെന്നും ഉണ്ണികുളം കൃഷി ഓഫിസര്‍ മുഹമ്മദ്‌ ഇഖ്ബാല്‍ അറിയിച്ചു. പ്രിവിലേജ് കാർഡ് വിതരണം ബാലുശ്ശേരി: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മെംബർമാർക്കും കുടുംബാംഗങ്ങൾക്കുമുള്ള ആസ്റ്റർമിംസ് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ടി.കെ. പ്രദീപൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.പി. വിജയൻ, പി.ആർ. രഘൂത്തമൻ, കെ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.