ലൈഫ് മിഷൻ ഗുണഭോക്​തൃ ലിസ്​റ്റ് അട്ടിമറി: കോൺഗ്രസ്​ കോടതിയിലേക്ക്

കൽപറ്റ: ലൈഫ് മിഷൻ ഗുണഭോക്തൃ ലിസ്റ്റ് അട്ടിമറിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് കോടതിയിലേക്ക്. ഗ്രാമപഞ്ചായത്തുകൾ വഴി കേരള സർക്കാർ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സമ്പൂർണ ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷനുവേണ്ടി അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്തീരാജ് നിയമത്തിന് വിരുദ്ധമാണ്. വീടില്ലാത്തവർക്ക് വീട് നൽകുന്നതിന് ഗ്രാമസഭകൾ അംഗീകരിച്ച ഗുണഭോക്തൃ ലിസ്റ്റ് നിലനിൽക്കേ പ്രസ്തുത ലിസ്റ്റ് അസാധുവാക്കുകയും, അപേക്ഷകൾ സ്വീകരിച്ച് ഗ്രാമസഭകളുടെ അംഗീകാരമില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സർവേ നടത്തി ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കുകയും ചെയ്തു. ഈ നടപടി നിയമ വിരുദ്ധമാണ്. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അധികാരം ഗ്രാമസഭക്കാണ്. ഇതിന് വിരുദ്ധമായിട്ടാണ് ഗുണഭോക്തൃ ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. ഇതിനെതിരെ കോടതിയേയും തദ്ദേശസ്വയം ഭരണവകുപ്പ് ഓംബുഡ്സ്മാനെയും സമീപിക്കാൻ ഡി.സി.സി ജനറൽ ബോഡി യോഗം തീരുമാനിച്ചു. അടിയന്തരമായി നിലവിലുള്ള ലിസ്റ്റ് റദ്ദ് ചെയ്ത് ഗ്രാമസഭകളിലൂടെ ഗുണഭോക്തൃലിസ്റ്റ് തയാറാക്കണം. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.എൽ പൗലോസ്, എൻ.ഡി. അപ്പച്ചൻ, പി.വി. ബാലചന്ദ്രൻ, കെ.കെ. അബ്രാഹം, എം.എസ്. വിശ്വനാഥൻ, വി.എ. മജീദ്, എൻ.കെ. വർഗീസ്, കെ.വി. പോക്കർ ഹാജി, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, മംഗലശ്ശേരി മാധവൻ മാസ്റ്റർ, കെ.എം. ആലി, എൻ.എം വിജയൻ, എം.ജി ബിജു, ബിനു തോമസ്, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാൻ, ഡി.പി. രാജശേഖരൻ, പി.പി. ആലി, പി.എം. സുധാകരൻ, എൻ.സി. കൃഷ്ണകുമാർ, എം.എം. രമേശൻ മാസ്റ്റർ, എടയ്ക്കൽ മോഹനൻ, ഒ.ആർ. രഘു, ശോഭനകുമാരി, ആർ.പി. ശിവദാസ്, എക്കണ്ടി മൊയ്തൂട്ടി, എച്ച്.ബി. പ്രദീപ് മാസ്റ്റർ, എൻ.യു. ഉലഹന്നാൻ, പി.ടി. സജി, പി.കെ. കുഞ്ഞുമൊയ്തീൻ, പി.കെ. അനിൽ കുമാർ, നജീബ് കരണി, കമ്മന മോഹനൻ, മോയിൻ കടവൻ, ചിന്നമ്മ ജോസ്, സി. ജയപ്രസാദ്, വിജയമ്മ ടീച്ചർ, മാണി ഫ്രാൻസീസ്, രമേശൻ കെ.എൻ, ടി.ജെ ജോസഫ് എന്നിവർ സംസാരിച്ചു. വനപാലകരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് ധർണ കൽപറ്റ: വനപാലകരോട് വനം വകുപ്പും സർക്കാറും തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് കേരള ഫോറസ്റ്റ് െപ്രാട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്.പി.എസ്.എ) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. രാവിലെ 11.30 മണിക്ക് കൽപറ്റ ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച ധർണയിൽ 250ഓളം വന സംരക്ഷണ ജീവനക്കാരായ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ, ൈട്രബൽ വാച്ചർ, റിസർവ് ഫോറസ്റ്റ് വാച്ചർ എന്നിവരും പങ്കെടുത്തു. ധർണ മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള വന സംരക്ഷണ ജീവനക്കാർ അഭിമുഖീകരിക്കുന്ന എട്ടുമണിക്കൂർ ജോലി സമയം, ഡ്യൂട്ടി ഓഫ്, ജില്ലയിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്തുക, നിർമാണം പൂർത്തീകരിച്ച ഫോറസ്റ്റ് സ്റ്റേഷൻ പുതിയ തസ്തികകൾ സൃഷ്ടിച്ച് ഉടൻ ആരംഭിക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്ന ജീവനക്കാരെ ബന്ദിയാക്കി മർദിച്ച് വിലപേശുന്നവർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ 19ഒാളം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല പ്രസിഡൻറ് കെ.കെ. സുന്ദരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. മനോഹരൻ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ. ആനന്ദൻ, ഫോറസറ്റ് റേഞ്ചേഴ്സ് അസോസിയേഷൻ ഉത്തര മേഖല സെക്രട്ടറി എം. പത്മനാഭൻ, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് വി.സി. സത്യൻ, എ. നിജേഷ്, കെ.പി. ശ്രീജിത്ത്, എൻ.ആർ. കേളു, എ.എൻ. സജീവൻ, പി.കെ. സഹദേവൻ, എ.ആർ. സിനു എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ. ബീരാൻകുട്ടി സ്വാഗതവും ജില്ല ട്രഷറർ പി.കെ. ജീവരാജ് നന്ദിയും പറഞ്ഞു. THUWDL25 കേരള ഫോറസ്റ്റ് െപ്രാട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് ധർണ ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.