പുൽപള്ളി: മഴക്കുറവ് വരുംവർഷം ജില്ലയിലെ കുരുമുളക് ഉൽപാദനം കുത്തനെ കുറയാൻ ഇടയാക്കും. കുരുമുളക് ചെടി തിരിയിട്ട നാളുകളിൽ കാര്യമായ മഴ ലഭിച്ചില്ല. തിരിയിൽ മണികളും തീരെ കുറവാണ്. ഇക്കാരണത്താൽ ഉൽപാദനം മുൻ വർഷത്തേക്കാൾ പകുതിയിലേറെ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുരുമുളകിന് മികച്ച വില നിൽക്കുന്നതിനാൽ കൃഷിയിലേക്ക് ധാരാളമായി കർഷകർ കടന്നുവരുന്നുണ്ട്. പുതുതായി തൈകൾ നട്ടുപിടിപ്പിക്കുന്ന കർഷകരും ബുദ്ധിമുട്ടുകയാണ്. മഴയില്ലാത്തതിനാൽ ചെടികൾ നട്ട നിലയിൽതന്നെ നിൽക്കുകയാണ്. ജില്ലയിൽ മഴ ശക്തമാകാത്തതിനാൽ കറുത്ത പൊന്നിെൻറ പ്രധാന ഉൽപാദന കേന്ദ്രങ്ങളായ പുൽപള്ളിയിലും മുള്ളൻകൊല്ലിയിലും കൃഷി തകർച്ചയിലാണ്. മഞ്ഞളിപ്പ് രോഗം ഇപ്പോൾതന്നെ കണ്ടുതുടങ്ങി. മുൻ കാലങ്ങളിൽ വിവിധങ്ങളായ രോഗബാധകളാലാണ് കൃഷി വ്യാപകമായി നശിച്ചത്. തോട്ടങ്ങളിൽ കുരുമുളക് ചെടികളുടെ ഇലകൾ മഞ്ഞനിറമായി മാറുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിന് പ്രധാന കാരണം. മഴ ശക്തമായി ലഭിച്ചില്ലെങ്കിൽ അവശേഷിക്കുന്ന കൃഷിയും നശിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. THUWDL24 മഞ്ഞളിപ്പ് രോഗം ബാധിച്ച കായ്പിടിത്തം കുറഞ്ഞ കുരുമുളക് ചെടി പൂക്കോട് ഡെയറി കോളജിൽ അധ്യാപകരെ നിയമിക്കും കോളജ് എസ്റ്റാബ്ലിഷ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം വൈത്തിരി: പൂക്കോട് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാലക്ക് കീഴിലുള്ള ഡെയറി കോളജിെൻറ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ അധ്യാപകരെ നിയമിക്കാൻ തീരുമാനം. കോളജ് എസ്റ്റാബ്ലിഷ്മെൻറ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതോടെ ഡെയറി കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചതായി സമരസമിതി നേതാക്കൾ അറിയിച്ചു. നേരത്തേ സമരം ആരംഭിച്ചിരുന്നെങ്കിലും കോളജ് എസ്റ്റാബ്ലിഷ്മെൻറ് കമ്മിറ്റി യോഗത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്നതിെൻറ അടിസ്ഥാനത്തിൽ പിൻവലിക്കുകയായിരുന്നു. ചർച്ചയിൽ അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാൽ, യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടായതിനെതുടർന്ന് തുടർ സമരങ്ങൾ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. കോളജ് എസ്റ്റാബ്ലിഷ്മെൻറ് കമ്മിറ്റിയിൽ വെച്ച വിദ്യാർഥികളുടെ പ്രധാന ആവശ്യമായിരുന്നു അധ്യാപകരെ നിയമിക്കുകയെന്നത്. അധ്യാപകനിയമനത്തിൽ നിലവിലുള്ള ഒരാളെ കൂടാതെ രണ്ടുപേരെകൂടി കാഷ്വൽ ജീവനക്കാരായി നിയമിക്കാനും ഒരാളെ മണ്ണുത്തിയിൽ നിന്ന് ഡെപ്യുട്ടേഷനിൽ എത്തിക്കാനും മറ്റൊരാളെ പി.എസ്‍.സി വഴി നിയമിക്കുവാനുമാണ് തീരുമാനിച്ചത്. ആഗസ്റ്റ് 18ന് ചേരുന്ന കോളജ് മാനേജ്മെൻറ് കമ്മിറ്റിയിൽ വിദ്യാർഥികളുടെ താമസ സൗകര്യമടക്കമുള്ള മറ്റു കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കും. മഹാ ചണ്ഡിക യാഗത്തിന് തുടക്കം മുട്ടിൽ: മുട്ടിൽ സന്താനഗോപാല മഹാവിഷ്ണു വേട്ടെക്കാരുമകൻ ക്ഷേത്രത്തിൽ മഹാ ചണ്ഡിക യാഗത്തിന് തുടക്കംകുറിച്ച് ഗോപൂജ, സങ്കൽപ പൂജ എന്നിവ നടന്നു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ അർച്ചകൻ കെ.എൻ. പരമേശ്വര അഡികയുടെ കാർമികത്വത്തിലാണ് പൂജകൾ നടന്നത്. യാഗത്തിെൻറ രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് അരണി മഥനത്തോടെ ആരംഭിക്കുന്ന യാഗപൂജകളിൽ സങ്കൽപ പൂജ, ചണ്ഡികായാഗപൂജ, നവഗ്രഹ പൂജ, കുങ്കുമാർച്ചന, ലക്ഷ്മിപൂജ, മംഗല്യപൂജ എന്നിവ നടക്കും. മാർക്കണ്ഡേയ പുരാണ മന്ത്രപാരായണത്തോടു കൂടി ആരംഭിക്കുന്ന യാഗം പൂർണാഹുതി, യാഗപ്രസാദ വിതരണം, അന്നദാനം എന്നീ ചടങ്ങുകളോടെ അവസാനിക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡൻറ് എം.പി. അശോക് കുമാർ, സ്വാഗതസംഘം ചെയർമാൻ ലക്ഷ്മീനാരായണ ആചാര്യ, ജനറൽ കൺവീനർ കെ.ഇ. പ്രകാശ്, സെക്രട്ടറി വി.കെ. സത്യരാജ്, വൈസ് പ്രസിഡൻറ് രാംദാസ് കളത്തിൽ, ജനറൽ കോഓഡിനേറ്റർ ശശിധരൻ നായർ, കോ-ഓഡിനേറ്റർ ഹരിഹരസുതൻ, വാർഡ് മെംബർ സുന്ദർരാജ് എടപ്പട്ടി, സജീഷ് മാസ്റ്റർ, പ്രേമകുമാരൻ, ഹരിഗോവിന്ദ് എന്നിവർ നേതൃത്വം നൽകി. THUWDL23 മുട്ടിൽ സന്താനഗോപാല മഹാവിഷ്ണു ക്ഷേത്രത്തിൽ മഹാ ചണ്ഡിക യാഗത്തിെൻറ തുടക്കംകുറിച്ച് നടന്ന സങ്കൽപ പൂജ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.