ജനകീയകൂട്ടായ്മക്ക് അംഗീകാരം: നാദാപുരത്ത് മാലിന്യശുചീകരണത്തിന് വിദ്യാർഥികളും

നാദാപുരം: കല്ലാച്ചി ടൗണുകളിലെ ജനകീയ മാലിന്യ ശുചീകരണം വിദ്യാർഥികൾ ഏറ്റെടുക്കുന്നു. നാദാപുരം മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് വെള്ളിയാഴ്ച ശുചീകരണത്തിനിറങ്ങുന്നത്. സ്കൂളിലെ നാച്ചുറൽ ക്ലബി​െൻറ നേതൃത്വത്തിലാണ് ശുചീകരണം. രാവിലെ 9.30 മുതൽ 12 വരെ നാദാപുരം ബസ്സ്റ്റാൻഡിലും പിറക് വശത്തുമാണ് ശുചീകരണം. ഉച്ചക്ക് രണ്ടിന് നാദാപുരത്ത് സമരപൗരാവലിയുടെ യോഗം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പരിസരവാസികളുടെ സമരം കാരണം പഞ്ചായത്ത് മാലിന്യസംസ്കരണ പ്ലാൻറ് അടച്ചുപൂട്ടിയതോടെ മാലിന്യനീക്കവും സംസ്കരണവും നിലച്ച് പൊതുജനം പൊറുതിമുട്ടുകയായിരുന്നു. ഇതോടെയാണ് പൊതുപ്രവർത്തകൻ എരോത്ത് ഷൗക്കത്തലിയുടെ നേതൃത്വത്തിൽ ഒരുകൂട്ടം യുവാക്കൾ മാലിന്യനീക്കത്തിന് രംഗത്തിറങ്ങിയത്. 'നിറവി' ‍​െൻറ സഹകരണത്തോടെ ഇതിനകം നിരവധി ലോഡ് മാലിന്യം സംസ്കരണത്തിനായി കയറ്റിയയച്ചു. യുവാക്കളുടെ കൂട്ടായ്മക്ക് പിന്തുണയുമായി വ്യാപാരികളും പാലിയേറ്റിവ് പ്രവർത്തകരും രംഗത്തിറങ്ങിയതോടെ ശുചീകരണത്തിന് ജനകീയസ്വഭാവം കൈവന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.