താരങ്ങളെ കുറിച്ച് കേൾക്കുമ്പോൾ പേടിതോന്നുന്നുവെന്ന് മന്ത്രി

വടകര: സിനിമാതാരങ്ങളെക്കുറിച്ച് ഇന്നു കേൾക്കുമ്പോൾ പേടി തോന്നുകയാണെന്ന് മന്ത്രി പി. തിലോത്തമൻ. സിനിമയെക്കുറിച്ച് നേരത്തെ ജനകീയ കലയായാണ് വിശേഷിപ്പിച്ചത്. സമീപകാലത്തെ അനുഭവങ്ങൾ എല്ലാ അഭിപ്രായത്തെയും മാറ്റിമറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വടകര ബ്ലോക്ക് പഞ്ചായത്ത് ആർട്ട്ഗാലറിയും കടത്തനാട് ചിത്രകല പരിഷത്തും ചേർന്ന് കാപ്പുഴക്കൽ ബീച്ചിൽ നടത്തിയ നിറതീരം ക്യാമ്പിൽനിന്ന് രചിച്ച ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ആർട്ട്ഗാലറി കൺവീനർ വി.പി. രാഘവൻ, ഡോ. കെ.കെ.എൻ. കുറുപ്പ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ഇ.ടി. അയൂബ്, പി.വി. കവിത, നളിനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്യാമള കൃഷ്ണാർപ്പിതം, ജില്ല പഞ്ചായത്ത് മെംബർ ടി.കെ. രാജൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പങ്കജാക്ഷി ടീച്ചർ, അഴിയൂർ പഞ്ചായത്ത് മെംബർ ശുഭമുരളീധരൻ, ക്ലിൻറ് മനു, ടി.വി. ബാലൻ, ആർട്ടിസ്റ്റ് സദു അലിയൂർ, ജഗദീഷ് പാലയാട്, രഞ്ജിത്ത്, ബേബി ബാലമ്പ്രത്ത് എന്നിവർ സംസാരിച്ചു. kzvtk05 വടകര ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് നിറതീരം ചിത്രപ്രദർശനം മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.