പയ്യോളി: വ്യാപാരിയുടെ മഹാമനസ്കതയിൽ പയ്യോളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പയ്യോളി മുനിസിപ്പൽ ഒാഫിസ് റോഡ് വീതി കൂട്ടാനായി ലക്ഷങ്ങൾ വിലമതിക്കുന്ന അര സെൻറിലധികം വരുന്ന ഭൂമി സൗജന്യമായി നൽകുകയായിരുന്നു ടൗണിലെ 'സഫാരി സൈക്കിൾ മാർട്ട്' ഉടമ പള്ളിക്കര നടുക്കണ്ടി സാദിഖ്. ടൗണിലെ പയ്യോളി-പേരാമ്പ്ര റോഡരികിലാണ് സാദിഖിെൻറ സൈക്കിൾ കട. ഇവിടെ മുനിസിപ്പൽ ഒാഫിസ് റോഡ് തുടങ്ങുന്നിടത്ത് ചേർന്ന് നിൽക്കുന്ന തെൻറ കെട്ടിടത്തിെൻറ ഭാഗം സ്വന്തം ചെലവിൽ പൊളിച്ചുമാറ്റുകയായിരുന്നു. തെൻറ കടയുടെ സൗകര്യം ചുരുങ്ങുമെന്നറിഞ്ഞിട്ടും നഗരസഭ അധ്യക്ഷ പി. കുൽസുവിെൻറ നേതൃത്വത്തിലുള്ളവർ സമീപിച്ചപ്പോൾ ഒരു പ്രയാസവും കൂടാതെ സാദിഖ് ഭൂമി വിട്ടുനൽകുകയായിരുന്നു. മുനിസിപ്പൽ ഒാഫിസ് റോഡ് നിലവിൽ നാല് മീറ്റർ വീതിയാണുള്ളത്. ആറ് മീറ്ററോളമാണ് വീതി കൂട്ടുന്നത്. റോഡ് യാഥാർഥ്യമായാൽ പേരാമ്പ്ര ഭാഗത്ത് നിന്നും ടൗണിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ ഇതുവഴി തിരിച്ചുവിടാനാവും. പേരാമ്പ്ര ഭാഗത്ത് നിന്നും ടൗണിലൂടെ വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ െഎ.പി.സി റോഡ് വഴി ദേശീയപാതയിലേക്ക് തിരിച്ചുവിടാനും നഗരസഭക്ക് പദ്ധതിയുണ്ട്. നിലവിൽ െഎ.പി.സി റോഡ് തുടങ്ങുന്നിടത്തും ദേശീയപാതയിൽ അവസാനിക്കുന്നിടത്തും വീതി കൂേട്ടണ്ടതുണ്ട്. ഇതിനുള്ള ശ്രമം നഗരസഭ തുടങ്ങിക്കഴിഞ്ഞു. വ്യാപാരികളും സ്ഥലമുടമകളും മനസ്സ് വെച്ചാൽ നഗരസഭ പദ്ധതി എളുപ്പമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.