എസ്.ഡി.പി.ഐ ജില്ലറാലി 18ന്

കോഴിക്കോട്: എസ്.ഡി.പി.ഐ ജില്ലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഈമാസം 18ന് കൊടുവള്ളിയിൽ ബഹുജനറാലിയും തുടർന്ന് പ്രതിരോധസംഗമവും നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'വീട് വിട്ട് പുറത്തിറങ്ങുക, ഇന്ത്യയെ തല്ലിക്കൊല്ലുന്നത് തടയുക'എന്ന പ്രമേയത്തിൽ നടക്കുന്ന ദേശീയപ്രചാരണത്തി​െൻറ ഭാഗമായാണ് പ്രതിരോധസംഗമം സംഘടിപ്പിക്കുന്നത്. 25 ന് പ്രാദേശികതലങ്ങളിൽ ആർ.എസ്.എസിനെതിരെ ബഹുജനപ്രതിഷേധം സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി നജീബ് അത്തോളി, കെ.പി. ഗോപി, സലീം കാരാടി, ടി.പി. യൂസുഫ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.