ആധുനികതയുടെ അതിപ്രസരം യാന്ത്രികത സൃഷ്ടിക്കുന്നു -സഇൗദ് നഖ്‌വി -കോഴിക്കോട്: ആധുനികതയുടെ അതിപ്രസരം പലപ്പോഴും യാന്ത്രികത സൃഷ്ടിക്കുന്നതായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സഇൗദ് നഖ്‌വി. 'ആധുനികതയുടെ സമകാലീന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ടൗൺഹാളിൽ കവി ആർ. രാമചന്ദ്രന്‍ സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ. രാമചന്ദ്രന്‍ കവിതാപുരസ്‌കാരം അന്‍സാര്‍ കൊളത്തൂരിന് സമ്മാനിച്ചു. ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ.സി. നാരായണന്‍ ആര്‍. രാമചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ.വി. തോമസ് സ്വാഗതവും എൻ.ഇ. മനോഹര്‍ നന്ദിയും പറഞ്ഞു. ആർ. രാമചന്ദ്രന്‍ അനുസ്മരണ സമിതി, പൂർണ പബ്ലിക്കേഷൻസ് എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. .......................... p3cl14
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.