ഇയ്യച്ചേരിക്ക്​​ യാത്രയയപ്പ്​ നൽകി

കോഴിക്കോട്: സെക്രേട്ടറിയറ്റ് നടയിൽ ആരംഭിക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന് പുറപ്പെടുന്ന ഇയ്യച്ചേരി കുഞ്ഞികൃഷ്ണന് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ബ്രഹ്മചാരി വിവേകാമൃത ചൈതന്യ, ഡോ. ഹുസൈൻ മടവൂർ, ഫാ. ചാണ്ടി കുരിശുംമൂട്ടിൽ, സ്വാമി ചിതാനന്ദപുരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ആൻറണി ജേക്കബ് ചാവറ, കെ.വി. മുഹമ്മദ് ശുഹൈബ്, നാസർ ഫൈസി, അയ്യപ്പൻ രാമനാട്ടുകര, കുര്യൻ ചെമ്പനാനി, പി.ടി. ബഷീർ, അബ്ദുൽ സലാം വളപ്പിൽ, എൻ. രാജേഷ് കൃഷ്ണൻ, ബാബു അഗസ്റ്റിൻ, ഷെരീഫ് മൗലവി, യുനസ് പരപ്പിൽ, പപ്പൻ കന്നാട്ടി, വെളിപാലത്ത് ബാലൻ എന്നിവർ സംസാരിച്ചു. .......................... p3cl16
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.