കോഴിക്കോട്: സംസ്ഥാന വനിത വികസന കോർപറേഷൻ 18 മുതൽ 55 വയസ്സ് വരെ പ്രായമുളള വിതരണം ചെയ്യുന്നു. ന്യൂനപക്ഷ, മുന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് വാർഷിക വരുമാനം ഗ്രാമപ്രദേശത്ത് 81000 രൂപയിലും നഗര പ്രദേശത്ത് 1,03,000 രൂപയിലും കവിയരുത്. പിന്നാക്ക/പട്ടിക ജാതി വിഭാഗത്തിൽപ്പെടുന്നവർക്ക് വാർഷിക വരുമാന പരിധി ഗ്രാമപ്രദേശത്ത് 98,000 രൂപയിലും, നഗരപ്രദേശത്ത് 1,20,000 രൂപയിലും കവിയരുത്. വസ്തു അല്ലെങ്കിൽ സർക്കാർ ഉദ്യോഗസ്ഥ ജാമ്യം വേണം. താൽപര്യമുളളവർ വനിത വികസന കോർപറേഷൻ കോഴിക്കോട് മേഖല ഓഫിസുമായി ബന്ധപ്പെടണം. അപേക്ഷ ഫോറം www.kswdc.org എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഫോൺ : 0495--2766454, 9496015010.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.