പേരാമ്പ്ര: കഴിഞ്ഞ ഏഴു വർഷക്കാലമായി പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന ജാഗ്രത് ട്രോമ കെയർ ട്രസ്റ്റിെൻറ ഏഴാം വാർഷികാഘോഷം കോഴിക്കോട് റൂറൽ എസ്.പി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. സെമിനാറിൽ 'സൈബർ ലോകത്തെ ചതിക്കുഴികൾ' എന്ന വിഷയത്തിൽ രംഗീഷ് കടവത്തും 'ജീവിതശൈലീ രോഗങ്ങൾ; കാരണവും പരിഹാരവും' എന്ന വിഷയത്തിൽ ഡോ. എം.പി. അബ്ദുൽ ഗഫൂറും ക്ലാസെടുക്കും. ട്രസ്റ്റിെൻറ പ്രവർത്തന കാലയളവിൽ 800ൽപരം വളൻറിയർമാർക്ക് െട്രയിനിങ് നൽകാൻ കഴിഞ്ഞതായും പേരാമ്പ്ര മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. പ്രമുഖ സിനിമ -നാടക പ്രവർത്തകൻ മുഹമ്മദ് പേരാമ്പ്രയെ ആദരിക്കുമെന്നും പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്നും ഭാരവാഹികളായ ഡോ. രാജൻ അടിയോടി, എ.കെ. തറുവയ്, മനോജ് പരാണ്ടി, വി.എസ്. രമണൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പേരാമ്പ്രയിൽ നാളെ മുതൽ കഥാപ്രസംഗ ഉത്സവം പേരാമ്പ്ര: ശനിയാഴ്ച മുതൽ മൂന്നു ദിവസം പേരാമ്പ്രയിൽ കഥാപ്രസംഗ ഉത്സവം. ബ്ലോക്ക് പഞ്ചായത്തും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പേരാമ്പ്ര ടാക്സി സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടി ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മികച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറിനുള്ള അവാർഡിനർഹനായ ബാബു പറശേരിയെയും പഴയകാല കാഥികരെയും ആദരിക്കും. വി.ടി. മുരളി മുഖ്യാതിഥിയാകും. വൈകീട്ട് ആറിന് 'മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' കഥാപ്രസംഗം പ്രഫ. ഹർഷകുമാർ അവതരിപ്പിക്കും. ഞായറാഴ്ച രാവിലെ 10ന് സാക്ഷരത കലോത്സവത്തിെൻറ ഭാഗമായി വിവിധ കലാപരിപാടികൾ നടക്കും. വൈകീട്ട് അഞ്ചിന് ബാബു കോടഞ്ചേരിയുടെ 'വയലാർ ഒരു സൂര്യതേജസ്', രാത്രി ഏഴിന് വസന്തകുമാർ സാംബശിവൻ അവതരിപ്പിക്കുന്ന 'ഒഥല്ലോ' കഥാപ്രസംഗവും നടക്കും. സമാപന ദിനമായ തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് സംസ്ഥാനെത്ത മികച്ച അങ്കണവാടി വർക്കർ ലീല കായണ്ണ, ഹെൽപ്പർ കാർത്യായനി കായണ്ണ എന്നിവരെ ആദരിക്കും. ആറിന് നിരണം രാജൻ അവതരിപ്പിക്കുന്ന 'ഭീഷ്മർ', ഏഴരക്ക് എം.ആർ. പയ്യട്ടത്തിെൻറ 'ആടുജീവിതം' കഥാപ്രസംഗങ്ങൾ അരങ്ങേറും. വാർത്ത സമ്മേളനത്തിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി, വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ, ജോയൻറ് ബി.ഡി.ഒ പി. ചന്ദ്രമോഹൻ, ബ്ലോക്ക് അംഗങ്ങളായ ഇ.പി. കാർത്യായനി, ജിതേഷ് മുതുകാട്, കെ.കെ. മൂസ, വി.കെ. സുനിഷ്, സി.എം. ബാബു, അജിത കൊമ്മിണിയോട്ട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.