-ചേമഞ്ചേരി: പഞ്ചായത്ത് വാർഷിക പദ്ധതി നിർവഹണ ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവഹിച്ചു. മുതിർന്ന കർഷകൻ കുനിക്കണ്ടി കൃഷ്ണൻ നായർ എം.എൽ.എയിൽനിന്ന് ഫലവൃക്ഷത്തൈകൾ ഏറ്റുവാങ്ങി. 6000 കർഷകർക്ക് നാലുതരം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് അശോകൻ കോട്ട് അധ്യക്ഷത വഹിച്ചു. പി.സി. സതീഷ് ചന്ദ്രൻ, ഭാസ്കരൻ മേലോത്ത്, പി. അജീഷ്, എ.ടി. അഹമ്മദ് എന്നിവർ സംസാരിച്ചു. വികസന സ്ഥിരം കമ്മിറ്റി ചെയർമാൻ ഇ. അനിൽ കുമാർ സ്വാഗതവും കൃഷി ഒാഫിസർ വിദ്യ ബാബു നന്ദിയും പറഞ്ഞു. പെട്ടിക്കട നിർമിച്ചു നൽകി ചേമഞ്ചേരി: അഭയം പാലിയേറ്റിവ് കെയർ സെൻററിെൻറ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ചാത്തോത്ത് അനിൽ കുമാറിന് പെട്ടിക്കട നിർമിച്ചു നൽകി. കൊയിലാണ്ടി മേഖല ഏഞ്ചൽസ് പ്രസിഡൻറ് പ്രഭാകരൻ എളാേട്ടരി ഉദ്ഘാടനം ചെയ്തു. ഫൈറ്റിങ് ഫോർ ലൈഫ് ചെയർമാൻ ശ്രീജിത്ത് ആദ്യവിൽപന നടത്തി. അഭയം പ്രസിഡൻറ് ഇ. ഗംഗാധരൻ നായർ, എം.സി. മമ്മദ്കോയ, കെ.കെ. മുഹമ്മദ്, അശ്വനിദേവ്, കെ. മധുസൂദനൻ, മാടഞ്ചേരി സത്യനാഥൻ, പി.വി. ബിനേഷ്, പ്രകാശൻ (പവിത്രം) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.