നാദാപുരം: പ്ലസ്ടു പരീക്ഷയിൽ 1200-ൽ 1198 മാർക്ക് വാങ്ങി മികവ് തെളിയിച്ച റിയ ഫാത്തിമ പ്ലസ് ടു പരീക്ഷക്കൊപ്പം എഴുതിയ 2017 -നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടി. ലക്ഷങ്ങൾ മുടക്കിയുള്ള കോച്ചിങ്ങിെൻറ പിൻബലമില്ലാതെ തന്നെ മെഡിക്കൽ പ്രവേശം നേടുമെന്ന് റിയ പ്ലസ് ടു പഠന കാലത്ത് പ്രഖ്യാപിച്ചിരുന്നു. നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതിയത്. മെഡിക്കൽ ബിരുദമെടുത്ത ശേഷം സിവിൽ സർവിസാണ് ലക്ഷ്യം വെക്കുന്നതെന്ന് റിയ ഫാത്തിമ പറഞ്ഞു. തെൻറ മികച്ച നേട്ടത്തിന് എല്ലാ ഊർജവും ലഭിക്കുന്നത് കുടുംബത്തിൽ നിന്നാണെന്നാണ് റിയ പറയുന്നു. പ്ലസ് ടു, നീറ്റ് പരീക്ഷകളിൽ മികച്ച റാങ്ക് നേടിയപ്പോൾ കുടുംബസംഗമം നടത്തിയാണ് ആഘോഷിച്ചത്. വല്യുപ്പ മുതുവടത്തൂരിലെ പുതിയാടത്തിൽ കുഞ്ഞമ്മദ് ഹാജിയാണ് പഠനകാര്യത്തിൽ എല്ലാ പിന്തുണയുമായി നേതൃത്വം നൽകുന്നത്. ചെന്നൈയിൽ വ്യാപാരികളാണ് കുടുംബത്തിലെ മിക്കവരും. റിയയെ അനുമോദിക്കാൻ മുതുവടത്തൂരിൽ നടന്ന കുടുംബസംഗമത്തിൽ പുതിയാടത്തിൽ കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കെ.പി. ശിഹാബുദീൻ സ്വാഗതം പറഞ്ഞു. വി.സി. ഇഖ്ബാൽ, ഇ. സിദ്ദീഖ്, ഡോ. സലാഹുദ്ദീൻ, എം.കെ. മുനീർ, കെ.ടി.കെ. മുനീർ, നാസർ എടച്ചേരി, മുത്തലിബ്, കെ.പി. റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.