ഫറോക്ക്: ഗ്യാസ് സബ്സിഡി പിൻവലിച്ചതിൽ പ്രതിഷേധിച്ച് ഫറോക്കിൽ പ്രതിഷേധ പ്രകടനവും അടുപ്പ് കൂട്ടി സമരവും നടത്തി. മണ്ഡലം ലിഗ് പ്രസിഡൻറ് എൻ.സി. അബ്ദുറസാക്ക് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് വി. ഷിഹാബ് അധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പൽ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ പി. ആസിഫ്, കൗൺസിലർ കള്ളിയിൽ റഫീക്ക്, ഇ. മുജീബ് റഹ്മാൻ, സലാം അരക്കിണർ, റഷീദ് രാമനാട്ടുകര, ശംസീർ പാണ്ടികശാല, പാലോറ തൻസി, ജലീൽ കടലുണ്ടി, റഹൂഫ് പുറ്റേക്കാട്, എ. അൻവർ, ഷാഹുൽ ഹമീദ് നല്ലളം, മഹ്സൂം രാമനാട്ടുകര, ഡാനിഷ് അരക്കിണർ, ജംഷി ഫറോക്ക്, എം.കെ. സിയാദ് ഹസൻ എന്നിവർ സംസാരിച്ചു. ചെറുകുളം ബസാറിൽ കഞ്ചാവ് വിൽപന സജീവം ചെറുകുളം: ബസാർ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന സജീവമാകുന്നു. ചെറുകുളം ബസാറിലെ ഫ്ലാറ്റിനു സമീപത്താണ് കഞ്ചാവ് വിൽപനയും ഉപയോഗവും തകൃതിയായി നടക്കുന്നത്. പല ഭാഗങ്ങളിൽ നിന്നും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്. ബൈക്കുകളിലും മൊബൈൽ േഫാണുകളിലും കഞ്ചാവ് ഒളിപ്പിച്ച് ആവശ്യക്കാർക്ക് കൈമാറുന്ന പുതിയ വിൽപന തന്ത്രം സ്വീകരിക്കുന്നതിനാൽ പിടിക്കപ്പെടുന്നില്ലത്രെ. മൊബൈൽ ഫോണിെൻറ ബാറ്ററി ഉൗരി അതിൽ കഞ്ചാവ് ഒളിപ്പിച്ചാണ് കൈമാറുന്നത്. രാത്രിയാകുന്നതോടെ ബസ്സ്റ്റാൻഡ് കഞ്ചാവ് മണത്തിൽ അമരുകയാണെന്ന് നാട്ടുകാരും വ്യാപാരികളു പറയുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികൾ വരെ ധാരാളം അപരിചിതർ ഉപയോക്താക്കളായി എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എലത്തൂർ പൊലീസിൽ ബൈക്ക് നമ്പർ സഹിതം പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. വിലകൂടിയ ബൈക്കുമായെത്തുന്ന യുവാക്കൾ വിവിധ കേന്ദ്രങ്ങൾ താവളമാക്കിയിരിക്കുകയാണ്. പല യുവാക്കളും ഇവരുടെ കെണിയിൽ പെട്ടിരിക്കുകയാണത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.