സുല്‍ത്താന്‍ ബത്തേരി: കറുത്ത പൊന്നിെൻറ പെരുമ വീണ്ടെടുക്കാന്‍ കൂമ്പുക്കല്‍ കുരുമുളക് ഇനവുമായി വയനാടന്‍ കര്‍ഷകർ. കാര്‍ഷിക മേഖലയില്‍ പുതുപ്രതീക്ഷ പകര്‍ന്ന കൂമ്പുക്കല്‍ കുരുമുളക് ചെടികളോട് മലബാറിലെ കര്‍ഷകര്‍ക്ക് പ്രിയമേറുകയാണ്. ജില്ലയില്‍ പുൽപള്ളി, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിരവധി കര്‍ഷകരാണ് ഇതിനകം കൃഷി ചെയ്തത്. ഇടുക്കി ചെറുവള്ളിക്കുളം സ്വദേശി കൂമ്പുക്കല്‍ വർഗീസ് വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള ഈ പ്രത്യേകയിനം കുരുമുളക് വയനാടന്‍ മണ്ണില്‍ ഇതിനകം വേരാഴ്ത്തിക്കഴിഞ്ഞു. രണ്ടു മാസം മുമ്പ് കേന്ദ്ര സര്‍ക്കാറിെൻറ കര്‍ഷക അവകാശ സംരക്ഷണ അതോറിറ്റിയില്‍നിന്നാണ് വര്‍ഗീസിന് പേറ്റൻറ് ലഭിച്ചത്. നാഷനല്‍ ഇന്നവേഷന്‍ ഫൗണ്ടേഷെൻറയും സ്പൈസസ് ബോര്‍ഡിെൻറയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. നാടന്‍ കുരുമുളകിനമായ പന്നിയൂരിനോട് സാദൃശ്യമുള്ളവയാണ് കൂമ്പുക്കല്‍ പെപ്പർ. തൈനട്ട് ആറു മുതല്‍ പത്തു മാസത്തിനുള്ളില്‍ കായ്ച്ചുതുടങ്ങുന്ന ചെടി മൂന്നാം വര്‍ഷം നാലു മുതല്‍ ആറു കിലോ വരെ ഉൽപാദനത്തിലെത്തും. മറ്റിനങ്ങളെ അപേക്ഷിച്ച് വലുപ്പമുള്ള തിരിയും മണികളുമാണ് ഇവയുടെ പ്രധാന സവിശേഷത. 100 മുതല്‍ 120 വരെ മണികള്‍ ഒരു തിരിയില്‍ കാണപ്പെടുന്നു. പ്രായത്തിനും വളര്‍ച്ചക്കുമനുസരിച്ച് വര്‍ഷാവര്‍ഷം വിളവും കൂടും. കൂടുതല്‍ ശിഖരങ്ങള്‍ പൊട്ടിമുളച്ച് അതിവേഗം പടര്‍ന്നുകയറുന്ന ഇവ വയനാടന്‍ കാലാവസ്ഥക്ക് അനുയോജ്യമാണ്. ശക്തമായ വേരുപടലമായതിനാല്‍ ആഴംകുറഞ്ഞ മണ്ണിലും കൃഷിചെയ്യാം. ഇരുണ്ട ചോലയിലും തെളിഞ്ഞ സ്ഥലത്തും ഒരുപോലെ വളരുന്ന കൂമ്പുക്കല്‍ കുരുമുളക് വയനാടന്‍ മണ്ണുമായി വേഗത്തില്‍ ഇണങ്ങുന്നവയാണ്. തൈ നട്ട് ആദ്യ വര്‍ഷംതന്നെ വിളവ് ലഭിക്കുന്ന കൂമ്പുക്കല്‍ കുരുമുളക് വയനാടന്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തിയത് പുൽപള്ളി പാടിച്ചിറ പനക്കല്‍ എബിയാണ്. വടക്കന്‍ കേരളത്തിലെ വിതരണാവകാശവും എബിക്കാണ്. നാഗപതി രീതിയിലൂടെയാണ് തൈകള്‍ പിടിപ്പിക്കുന്നത്. ഇടുക്കിയില്‍നിന്ന് കൊണ്ടുവരുന്ന കുരുമുളക് വള്ളികളാണ് ഇതിനുപയോഗിക്കുന്നത്. പാടിച്ചിറയിലെ സ്വകാര്യ നഴ്സറിയില്‍ ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ തൈകള്‍ നല്‍കുന്നുണ്ട്. അയല്‍ ജില്ലകളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും കര്‍ഷകര്‍ തൈ വാങ്ങാന്‍ എത്തുന്നുണ്ട്. നാടന്‍ ഇനമായ കരിമുണ്ടക്കും പന്നിയൂരിനും ബാധിക്കാറുള്ള പൊള്ളുരോഗം, അഴുകല്‍രോഗം, ദ്രുതവാട്ടം, കീടരോഗങ്ങള്‍ എന്നിവ കൂമ്പുക്കല്‍ സ്പെഷല്‍ കുരുമുളകിന് പിടിപെടാറില്ല. ഉയര്‍ന്ന രോഗപ്രതിരോധശേഷിയാണ് കര്‍ഷകരെ കൂമ്പുക്കനിലേക്ക് അടുപ്പിക്കുന്ന മുഖ്യഘടകം. വിളവിലും വളര്‍ച്ചയിലും മുന്നിട്ടുനില്‍ക്കുന്ന കൂമ്പുക്കല്‍ ഇനത്തിെൻറ വരവ് ജില്ലയിലെ കുരുമുളക് കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണേകുന്നത്. TUEWDL1 കൂമ്പുക്കല്‍ കുരുമുളക് TUEWDL2 നാഗപതി രീതിയിലൂടെ വികസിപ്പിച്ചെടുത്ത കൂമ്പുക്കല്‍ കുരുമുളക് തൈകള്‍ വിവാഹ ധൂർത്ത് അവസാനിപ്പിക്കണം കൽപറ്റ: വിവാഹത്തിെൻറ പേരിൽ നടക്കുന്ന ധൂർത്തും ആർഭാടവും നിയന്ത്രിക്കണമെന്ന് മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) കൽപറ്റ യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരം രണ്ടു ദിവസവും രാത്രിയും പകലുമായി നടത്തുന്നു. വിവാഹത്തിെൻറ അനിയന്ത്രിത ചെലവ് കാരണം മാതാപിതാക്കൾ കടക്കാരായി മാറുകയാണ്. വാഹനത്തിലും അല്ലാതെയുമുള്ള ഘോഷയാത്രകൾ അസഹ്യമാവുന്നു. ഇതിനെതിരെ ബോധവത്കരണം നടത്തണം. ഇതവസാനിപ്പിക്കാൻ വിവിധ മത, സാമൂഹിക, സാമുദായിക, രാഷ്ട്രീയ സംഘടനകളും പ്രസ്ഥാനങ്ങളും ഐക്യപ്പെടണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. അബ്ദുല്ല താനേരി ഉദ്ഘാടനം ചെയ്തു. വി.എ. മജീദ് മുഖ്യപ്രഭാഷണം നടത്തി. വി. ഹംസ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇബ്രാഹിം പുനത്തിൽ പദ്ധതികൾ വിശദീകരിച്ചു. മങ്ങാടൻ പോക്കർ, എം.കെ. നാസർ, സി. സൈതലവി സ്വലാഹി, എം.പി. ഹംസ, പി. കുഞ്ഞുട്ടി, പി.കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.പി. മുഹമ്മദ് (പ്രസി.), സി.വി. ഇബ്രാഹിം (വൈ. പ്രസി.), അബു ഗൂഡലായ് (സെക്ര.), പോക്കു മുണ്ടോളി (ജോ. സെക്ര.), കരിമ്പനക്കൽ മജീദ് (ട്രഷ.). ബ്ലാസ്റ്റേഴ്സ് ഫുട്ബാൾ സ്കൂൾ കൽപറ്റ: കേരള ബ്ലാസ്റ്റേഴ്സിെൻറ അഞ്ചു ഫുട്ബാൾ സ്കൂളുകൾ വയനാട്ടിൽ പ്രവർത്തനം തുടങ്ങും. കൽപറ്റ, മാനന്തവാടി, ബത്തേരി എന്നീ കേന്ദ്രങ്ങളിലടക്കം അഞ്ച് സ്കൂളുകളിലായാണ് ആഗസ്റ്റ് മുതൽ പരിശീലനം നടക്കുന്നത്. ഓരോ സ്കൂളിലും 20 മുതൽ 30 വരെ വിദ്യാർഥികൾ അടങ്ങുന്ന ബാച്ചിനെ പരിശീലിപ്പിക്കും. ബ്ലാസ്റ്റേഴ്സിനൊപ്പം കേരള ഫുട്ബാൾ അസോസിയേഷനും സ്കോർ ലൈൻ ഗ്രൂപ്പും ചേർന്നാണ് ഫുട്ബാൾ സ്കൂളുകൾ ആരംഭിക്കുന്നത്. സെൻറ് ജോസഫ്സ് സ്കൂൾ കൽപറ്റ, എൻ.എസ്.എസ് സ്കൂൾ കൽപറ്റ, എസ്.കെ.എം.ജെ സ്കൂൾ കൽപറ്റ എന്നീ സ്കൂളുകളിൽ ക്ലാസ് ഉടൻ തുടങ്ങും. അണ്ടർ 10, 12, 14, 16 വിഭാഗങ്ങളിലായി ആഴ്ചയിൽ മൂന്നു ദിവസമാണ് പരിശീലനം. ഫോൺ: 9747628266, 8075504529.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.