ഗതാഗതക്കുരുക്കുണ്ടായാൽ സർവിസ്​ നടത്താ​െത ഒാ​േട്ടാകൾ 'മുങ്ങുന്നെന്ന്​' പരാതി

കുറ്റ്യാടി: ടൗണിൽ ഗതാഗതക്കുരുക്കുണ്ടാകുേമ്പാൾ ഒാേട്ടാകൾ സർവിസ് നടത്താെത മുങ്ങുന്നതായി പരാതി. റോഡിൽ വാഹനനിരയാണെങ്കിൽ ഒാട്ടത്തിനുനിൽക്കാതെ യാത്രക്കാർ കാണാത്തിടത്ത് കൊണ്ടുപോയി നിർത്തിയിടുകയാണ്. തിങ്കളാഴ്ച വൈകീട്ട് മുതൽ ടൗണിൽ ഇടതടവില്ലാത്ത ഗതാഗതതടസ്സമുണ്ടായപ്പോൾ ബസ്സ്റ്റാൻഡിനു സമീപത്തെ ഒാേട്ടാസ്റ്റാൻഡിൽ ഒന്നോ രണ്ടോ ഒാേട്ടാകൾ മാത്രമാണുണ്ടായിരുന്നത്. 25ഒാളം ഒാേട്ടാകൾ നിർത്തുന്ന സ്ഥലമാണിത്. പലരും ആളുകൾ വിളിച്ചിടത്തേക്ക് പോയില്ല. നേരെ മുന്നോട്ടുമാത്രം പോരാമെന്നായി ചിലർ. ചില യാത്രക്കാർ വേറെ സ്ഥലം പറഞ്ഞേപ്പാൾ അവെര സ്റ്റാൻഡിൽതന്നെ കൊണ്ടുവന്ന് ഇറക്കിവിട്ട് മിനിമം ചാർജ് വാങ്ങുകയും ചെയ്തു. ഇതുകാരണം ഗതാഗതക്കുരുക്കുള്ള സമയങ്ങളിൽ സ്ത്രീകളും കുട്ടികളും അടങ്ങിയ നിരവധി യാത്രക്കാർക്കാണ് ഒാേട്ടാ കിട്ടാൻ ടൗണിൽ െനേട്ടാട്ടമോടേണ്ടിവന്നത്. ഗതാഗതതടസ്സമുണ്ടാകുേമ്പാൾ കൂടുതൽ ഇന്ധനനഷ്ടവും സമയനഷ്ടവുമുണ്ടാക്കുന്നതാണ് ഒാേട്ടാ ഒാടിക്കാൻ മടിയെന്ന് ചിലർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.